ന്യൂഡൽഹി: ഇന്ധനവില വർധനയിൽ സർക്കാറിനെ പാർലമെൻറിൽ വീണ്ടും കടന്നാക്രമിച്ച് പ്രതിപക്ഷം. ധനബിൽ ചർച്ചാവേളയിലാണ് പെട്രോൾ, ഡീസൽ വിലവർധന സാധാരണക്കാരന് വയറ്റത്തടിയാവുന്ന പ്രശ്നം പ്രതിപക്ഷ എം.പിമാർ ഉന്നയിച്ചത്.
ഇന്ധനവില ഉയർന്നുകൊണ്ടേയിരുന്നാൽ കർഷകെൻറ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം യാഥാർഥ്യമാക്കാൻ സർക്കാറിന് ഏതുകാലത്ത് കഴിയുമെന്ന് പ്രതിപക്ഷം ചോദിച്ചു. ചരക്ക് കടത്തു കൂലി വർധിക്കുേമ്പാൾ കർഷകനും ഉപയോക്താവും ഒരുപോലെ പ്രശ്നത്തിലാകുന്നു. സമരം ചെയ്യുന്ന കർഷകരോട് സർക്കാർ അനുഭാവമൊന്നും കാട്ടുന്നില്ല.
രാജ്യത്ത് അസമത്വം വലിയതോതിൽ വർധിക്കുന്നു. രാജ്യത്തിെൻറ സമ്പത്തിൽ 73 ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈകളിലേക്കാണ് എത്തുന്നത്.
ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില കൂടുന്നത് എങ്ങനെയാണ്? തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിടിച്ചുകെട്ടിയതുപോലെ നിൽക്കുന്നത് എങ്ങനെയാണ്? പ്രതിപക്ഷ പാർട്ടി നേതാക്കൾ ചോദിച്ചു. കോവിഡിെൻറ മറവിൽ സർക്കാർ ജനങ്ങളെ പലവിധത്തിൽ ചൂഷണം ചെയ്യുകയാണെന്നും അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.