സിഗ്നലിലേക്കും ടെലഗ്രാമിലേക്കുമുള്ള കുടുമാറ്റം തടയാൻ കോടികൾ ചെലവിട്ട് ബുധനാഴ്ച ദേശീയ പത്രങ്ങളിൽ വാട്സ് ആപ് നൽകിയ പരസ്യം

സ്വകാര്യതയിൽ വിട്ടുവീഴ്ചക്കില്ലെന്ന് സിഗ്നൽ, കോടികളുടെ പരസ്യവുമായി വാട്സ് ആപ്

ന്യൂഡൽഹി: സ്വകാര്യത സംരക്ഷിക്ക​ുന്നതിൽ ഒട്ടും വിട്ടുവീഴ്​ചയില്ലെന്നും ഇന്ത്യയിൽനിന്നും വൻ അപേക്ഷകളാണ്​ ദിനേന ലഭിക്കുന്നതെന്നും സ്വതന്ത്ര ആപ്​ ആയ 'സിഗ്​നൽ' സഹ സ്ഥാപകൻ ബ്രയാൻ ആക്​ടൻ. പുറത്തുനിന്ന്​ നിക്ഷേപം സ്വീകരിക്കില്ലെന്നും ജനങ്ങളുടെ സംഭാവന കൊണ്ടുതന്നെ മുന്നോട്ടുപോകുമെന്നും കൂടുതൽ പേർ സിഗ്​നലിലേക്ക്​ മാറുമ്പോൾ സർവറുകളു​െട എണ്ണം കൂട്ടുമെന്നും ബ്രയാൻ കുട്ടിച്ചേർത്തു.

കേവലം 72 മണിക്കൂർകൊണ്ട്​ 25 ദശലക്ഷം പുതിയ വരിക്കാരെ ചേർത്ത്​ ടെലിഗ്രാമും കുതിപ്പ്​ തുടങ്ങിയതോടെ ഇന്ത്യൻ വിപണി കൈവിടുമെന്ന ഭീതിയിൽ വാട്സ്​ആപ്​ കോടികൾ ചെലവിട്ട്​ ബുധനാഴ്​ച ദേശീയപത്രങ്ങളിലെല്ലാം മുൻപേജിലടക്കം മുഴുപ്പേജ്​ പരസ്യം നൽകി പ്രതിരോധത്തിനിറങ്ങിയിരിക്കുകയാണ്​.

സ്വകാര്യത സംരക്ഷിക്കാൻ വാട്സ്ആപുമായി പോരാട്ടത്തിലാണെന്നും​ സിഗ്​നലിനെ പൂർണമായി വിശ്വസിക്കാമെന്നും എൻ.ഡി.ടി.വിക്ക്​ അനുവദിച്ച അഭിമുഖത്തിൽ ബ്രയാൻ ആക്​ടൻ വ്യക്തമാക്കി. വാട്സ്​ആപിന്​ നിരവധി ബദലുകളുണ്ടെന്നും ബ്രയാൻ കൂട്ടിച്ചേർത്തു.

സ്വകാര്യ സ​േന്ദശങ്ങൾ അയക്കാനുള്ള ആപിൽ പ്രധാനം സ്വകാര്യതതന്നെയാണ്. വ്യക്തിയുടെ സുരക്ഷയുമായും ബന്ധപ്പെട്ടതാണത്​. സിഗ്​നൽ അതുറപ്പുവരുത്തുന്നുണ്ട്​. നിയമപാലന ഏജൻസികളുമായുള്ള സിഗ്​നലി​െൻറ സഹകരണത്തെക്കുറിച്ച്​ ചോദിച്ചപ്പോൾ നിയമം വ്യക്തികളെ സംരക്ഷിക്കാനുള്ളതാണെന്ന്​ ബ്രയാൻ ഒാർമിപ്പിച്ചു. അധികാര ദുരുപയോഗത്തിലൂടെ വ്യക്തികളുടെ സ്വകാര്യതയെ ലക്ഷ്യമിടുന്നതിൽനിന്ന്​ സംരക്ഷിക്കേണ്ടത്​ ബാധ്യതയാണെന്നും സിഗ്​നൽ അതാണ്​ ചെയ്യുന്നതെന്നും ബ്രയാൻ കൂട്ടിച്ചേർത്തു.

ലോകത്ത്​ വാട്സ്​ആപി​‍െൻറ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിൽ അവർക്ക്​ 400 ദശലക്ഷത്തോളം വരിക്കാരുണ്ട്​. സിഗ്​നലിലേക്കുള്ള ഇന്ത്യക്കാരുടെ മാറ്റം ഏറെ സന്തോഷകരമാണ്​. സർവറുകളു​െട എണ്ണം കൂട്ടുകയാണ്​. നിരവധി ഫീച്ചറുകൾ ആവശ്യപ്പെട്ടുള്ള അപേക്ഷകളും ഇന്ത്യയിൽനിന്ന്​ വരുന്നുണ്ടെന്ന്​ ബ്രയാൻ വ്യക്തമാക്കി. മറ്റൊരു മെസേജിങ്​ ആപ്​ ആയ ടെലിഗ്രാമിൽ കഴിഞ്ഞ 72 മണിക്കൂറിൽ 25 ദശലക്ഷം പേർ പുതുതായി ചേർന്നു. ടെലിഗ്രാമി​െൻറ ​െമാത്തം വരിക്കാരുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞു.

സ്വകാര്യത ചോർച്ച ഭയന്ന്​ ടെലിഗ്രാമിലേക്കും സിഗ്​നലിലേക്കും ആളുകൾ കൂടുമാറിയതോടെ ഭയന്ന വാട്സ്ആപ്​ ബുധനാഴ്​ച ദേശീയ പത്രങ്ങളിൽ മുഴുപ്പേജ്​ പരസ്യവുമായാണ്​ രംഗത്തിറങ്ങിയത്​. 'വാട്സ്​ആപ്' നിങ്ങളു​െട സ്വകാര്യതയെ ആദരിക്കുകയും സംരക്ഷിക്ക​ുകയും ചെയ്യ​ുന്നു' എന്നാണ്​ പരസ്യവാചകം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.