ലഖ്നോ: അയോധ്യ കേസിൽ മുസ്ലിംകളുടെ സ്വത്തവകാശത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് ഹിന്ദുക്കളുടെ മൗലികാവകാശങ ്ങൾക്കാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കണം. ബാബരി ഭൂമി തർക്കവും രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി പരിഗണിക്കുേമ്പാൾ മൗലികാവകാശങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ടാകണം വിധി പ്രഖ്യാപനം നടത്തേണ്ടതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ജന്മദിനത്തിൽ അയോധ്യയിലെത്തി പ്രാർഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തർക്കഭൂമിയിൽ തന്നെ രാമക്ഷേത്രം നിർമിക്കാനാകുമെന്ന് വിശ്വസിക്കുന്നു. രാമഭൂമിയിൽ പ്രാർത്ഥന നടത്താമെന്നത് മൗലികാവകാശമാണ്. അത് തടയാൻ ആർക്കും അവകാശമില്ല. നവംബറിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുേമ്പാൾ ജനങ്ങൾ അത് ആഘോഷിക്കുമെന്നും സ്വാമി പറഞ്ഞു.
ബാബരി ഭൂമി തർക്കകേസിൽ സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കയാണ്. അയോധ്യയിലെ 2.7 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് കേസ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.