ജി 20 ഉച്ചകോടി: ഇന്ത്യയെയും ഗൾഫിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനം: സാധ്യത പഠനം നടത്തും

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിനെ ഇന്ത്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതിന് റെയിൽവേ, തുറമുഖ പദ്ധതി നിർമ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിന് യു.എസും സൗദിയും അടക്കമുള്ളവർ ജി 20 ഉച്ചകോടിയിൽ കരാർ ഒപ്പുവെക്കും.

മാധ്യമപ്രവർത്തകരോട് സംസാരിക്കവേ യു.എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിനർ ആണ് ന്യൂഡൽഹിയിൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റിലുടനീളവും യൂറോപ്പിലേക്കും വാണിജ്യം, ഊർജ്ജം എന്നിവയുടെ ഒഴുക്ക് സാധ്യമാക്കുന്ന കപ്പൽ, റെയിൽ ഗതാഗതം സംബന്ധിച്ച് പഠനം നടത്തുന്നതിനായാണ് കരാർ ഒപ്പിടുന്നത്.

സൗദി അറേബ്യയും ഇന്ത്യയും കൂടാതെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും യൂറോപ്യൻ യൂണിയനും പദ്ധതിയിൽ പ്രധാന പങ്കാളികളാകുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാസങ്ങൾ നീണ്ട നയതന്ത്രത്തിന്റെയും ഉഭയകക്ഷി ക്രമീകരണങ്ങളുടെയും ഫലമായാണ് കരാർ സാധ്യമാകുന്നതെന്നും പ്രോജക്ട് എത്ര സമയമെടുക്കും എന്ന് അറിയില്ലെന്നും ഫൈനർ കൂട്ടിച്ചേർത്തു. പുതിയ സംവിധാനം നിലവിൽ വന്നാൽ സമയലാഭം, കുറഞ്ഞ ചിലവ് എന്നിങ്ങനെ ലോക വ്യാപാര ഘടനയെതന്നെ ഗതാഗതസംവിധാനം മാറ്റിമറിക്കും എന്നാണ് കരുതപ്പെടുന്നത്.

Tags:    
News Summary - G20 Summit: Transport system connecting India, Gulf and Europe: Feasibility study to be conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.