ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർഥി ഗൗതം ഗംഭീർ പ്രചാരണത്തിന് ഡ്യൂപ്ല ിക്കേറ്റ് സ്ഥാനാർഥിയെ ഉപയോഗിക്കുന്നുവെന്ന് ആരോപണം. ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് ചിത്രസഹിതം ആരോപണം ഉന്നയിച്ചത്.
ചൂട് താങ്ങാനാകാത്തതിനാൽ കാറിനകത്ത് എ.സിയിൽ ഇരിക്കുന്ന ഗംഭീറിെൻറ ചിത്രമാണ് ട്വീറ്റ് ചെയ്തത്. അതേ വാഹനത്തിൽ തൊപ്പിവെച്ച മറ്റൊരാളാണ് സ്ഥാനാർഥിക്കുവേണ്ടി ജനങ്ങളുടെ അഭിവാദ്യം സ്വീകരിക്കുന്നതും തിരിച്ച് അഭിവാദ്യം ചെയ്യുന്നതും. സിനിമയിൽ സ്റ്റണ്ടിന് ഡ്യൂപ്പുകളെ ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡ്യൂപ് ആദ്യമായിരിക്കും -സിസോദിയ പറഞ്ഞു. ആപ് സ്ഥാനാർഥി ആതിഷിക്കെതിരെ ബി.ജെ.പി ലഘുലേഖ പ്രസിദ്ധീകരിച്ചത് കഴിഞ്ഞദിവസം വലിയ വിവാദമായിരുന്നു. വാർത്തസമ്മേളനത്തിൽ ഇതിെൻറ പേരിൽ ആതിഷി പൊട്ടിക്കരയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.