ന്യൂഡൽഹി: ആർ.എസ്.എസ് അംഗം നാഥുറാം വിനായക് ഗോദ്സെ പകൽവെളിച്ചത്തിൽ ആൾക്കൂട്ടത്തിൽ മഹാത്മ ഗാന്ധിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ പുനരന്വേഷണത്തിന് സാധ്യതയുണ്ടോ എന്നറിയാൻ സുപ്രീംകോടതി അമിക്കസ്ക്യൂറിെയ നിയോഗിച്ചു. മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി കേണൽ ശ്രീകാന്ത് പുരോഹിതിെൻറ ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് ട്രസ്റ്റ് അംഗമായ പങ്കജ് ഫഡ്നിസ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി.
1948 ജനുവരി 30ന് ന്യൂഡൽഹി ബിർല ഹൗസ് വളപ്പിൽ നടന്ന വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ചിെൻറ നടപടി. മുംബൈ ഹൈകോടതി 2016 ജൂണിൽ തള്ളിക്കളഞ്ഞ പൊതുതാൽപര്യ ഹരജിയാണിത്. ഹിന്ദുത്വ സ്ഫോടനക്കേസിൽ സുപ്രീംകോടതി ഇൗയിടെയാണ് അഭിനവ് ഭാരത് സ്ഥാപകൻ െലഫ്. കേണൽ പുരോഹിതിന് ജാമ്യം അനുവദിച്ചത്. മാലേഗാവിന് പുറമെ, സംേഝാത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീർ സ്ഫോടനങ്ങളിൽ പുരോഹിതിനും അഭിനവ് ഭാരതിനും പങ്കുണ്ടെന്ന് അേന്വഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
2006ലാണ് പുരോഹിത് ഇന്ത്യൻ സൈന്യത്തിൽനിന്ന് മേജറായി വിരമിച്ച രമേശ് ഉപാധ്യായയുടെ സഹായത്തോടെ അഭിനവ് ഭാരത് ഉണ്ടാക്കിയത്. മഹാത്മ ഗാന്ധിയുടെ വധവും ഗൂഢാലോചനയും പുതുതായി അന്വേഷിക്കാൻ ഒരു കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് 2016 മേയിൽ മുംബൈ ഹൈകോടതിയിൽ ഒരു ഹരജി വന്നിരുന്നു. ഇൗ ഹരജി ജൂണിൽ ഹൈകോടതി തള്ളി.
ചരിത്രത്തിലെ ഏറ്റവും വലിയ മറച്ചുവെക്കലാണ് ഗാന്ധിവധത്തിലുണ്ടായതെന്നും കൊലപാതകത്തിൽ ഒരു മൂന്നാം വ്യക്തി ഉണ്ടെന്നതിന് തെൻറ പക്കൽ തെളിവുണ്ടെന്നും ഹരജിക്കാരൻ അവകാശപ്പെട്ടു. എന്നാൽ, രാഷ്ട്രീയ വികാരമനുസരിച്ച് തങ്ങൾക്കു മുേന്നാട്ടുപോകാനാവില്ലെന്നും ഒരു പുനരേന്വഷണത്തിന് ഉത്തരവിടണമെങ്കിൽ വിചാരണ നേരിടാൻ മനുഷ്യൻ വേണമെന്നും ബെഞ്ച് ഹരജിക്കാരനെ ഒാർമിപ്പിച്ചു. ആ വ്യക്തി ഇൗയടുത്ത് മരിച്ചെങ്കിലും രേഖകൾ മുന്നിലുണ്ടെന്ന് ഹരജിക്കാരൻ അവകാശപ്പെട്ടു. തുടർന്നാണ് ആ രേഖകൾ പരിശോധിക്കാൻ അമിക്കസ്ക്യൂറിയെ നിേയാഗിച്ചത്. 70 വർഷം മുമ്പ് നടന്ന വധത്തിൽ പുനരേന്വഷണത്തിന് ആവശ്യമായ രേഖകളും വസ്തുതകളും മുന്നിലുണ്ടോ എന്ന് പരിശോധിക്കാൻ ബെഞ്ച് അമിക്കസ്ക്യൂറിയോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.