ന്യൂഡൽഹി: യു.പിയിൽ കള്ളൻമാർക്ക് പ്രതിമാസ ശമ്പളവും യാത്രബത്തയും. ഗൊരഖ്പൂർ പൊലീസാണ് കള്ളൻമാരുടെ സംഘത്തെ വലയിലാക്കിയത്. മൊബൈൽ ഫോൺ മോഷ്ടാക്കൾക്കാണ് പ്രതിമാസ ശമ്പളവും യാത്രബത്തയും നൽകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
മോഷണ സംഘത്തിലെ പ്രധാനികളിൽ ഒരാളേയും മറ്റ് രണ്ട് പേരെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മനോജ് മണ്ഡൽ എന്ന 35കാരനാണ് സംഘതലവൻ.
ഇയാളുടെ കൂട്ടുകാരായ 19കാരൻ കരൺ കുമാറും കുമാറിന്റെ 15 വയസുകാരനായ സഹോദരനുമാണ് പിടിയിലാണ്. ഇവരിൽ നിന്നും 44 മൊബൈൽ ഫോണുകളും പൊലീസ് സംഘം പിടിച്ചെടുത്തു.ഇതിന് ഏകദേശം 10 ലക്ഷം രൂപ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമേ ഒരു തോക്കും കത്തിയും ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കൂട്ടാളികൾക്ക് പ്രതിമാസം 15,000 രൂപയാണ് കുമാർ ശമ്പളമായി നൽകിയിരുന്നത്. അവർക്ക് സൗജന്യ ഭക്ഷണവും യാത്രബത്തയും നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനുളിലെ ആളുകളിൽ നിന്നും ഫോൺ മോഷ്ടിക്കുന്നതിന് ഇവർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു.
ഗ്രാമത്തിൽ വിദ്യാഭ്യാസമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് മനോജ് ലക്ഷ്യമിട്ടിരുന്നത്. ഇവർക്ക് മോഷണത്തിൽ ട്രെയിനിങ് നൽകിയതിന് ശേഷം സംഘത്തിലേക്ക് എടുക്കുകയാണ് ഇയാളുടെ രീതി. സംഘത്തിലേക്ക് എടുത്താൻ 15,000 രൂപ പ്രതിമാസ ശമ്പളവും യാത്രബത്തയും നൽകും. ഇവർ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ നേപ്പാൾ-ബംഗ്ലാദേശ് അതിർത്തിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. യഥാർഥ വിലയുടെ 30 മുതൽ 40 ശതമാനം വരെ വിലക്കാണ് ഫോണുകൾ വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.