ലഖ്നോ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ കൂട്ടബലാത്സംഗക്കേസിൽ ബി.എസ്.പി നേതാവിന്റെ മൂന്ന് മക്കളടക്കം നാലുപേർക്കെതിരെ കേസ്.
മുൻ എം.എൽ.സിയും ഖനന മാഫിയാതലവനുമായ ഹാജി ഇഖ്ബാലിന്റെ മക്കൾക്കെതിരെയാണ് കേസ്. ഹാജി ഇഖ്ബാൽ ഒളിവിലാണെന്നും ഇദ്ദേഹത്തിന്റെ മക്കൾ വിവിധ കേസുകളിൽ നേരത്തെ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. മറ്റൊരു പ്രതി ഷഹ്ബാനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹി ഭജൻപുര സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ഇന്റർമീഡിയറ്റ് പാസായ സഹോദരിക്ക് മിർസാപുരിലെ യൂനിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കുന്നതിനായി ഹാജി ഇഖ്ബാലിനെ സമീപിച്ചിരുന്നു.
എന്നാൽ, സഹോദരിക്ക് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുനൽകാമെന്ന വാഗ്ദാനവുമായി ഷഹ്ബാൻ രംഗത്തെത്തി. ഇതുപ്രകാരം മിർസാപുരിൽ എത്തിയ സഹോദരിയെ നാലുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.