ദാവൂദ്​ ഇബ്രാഹീമിന്‍റെ കൂട്ടാളി ഡാനിഷ്​ ചിഖ്​ന അറസ്റ്റിൽ

കോട്ട (രാജസ്​ഥാൻ): അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹീമിന്‍റെ കൂട്ടാളിയായ ഡാനിഷ്​ ചിഖ്​ന രാജസ്​ഥാനിൽ അറ​സ്​റ്റിലായി. നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) രാജസ്​ഥാൻ പൊലീസും വ്യാ​ഴാഴ്​ച രാത്രി സംയുക്തമായി നടത്തിയ ഓപറേഷനിലാണ്​ ഇയാൾ വലയിലായത്​.

മഹാരാഷ്​ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്‍റെ മയക്കുമരുന്ന്​ ഫാക്​ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്ന്​ എൻ.സി.ബിയും പൊലീസും സംയുക്ത പ്രസ്​താവനയിൽ അറിയിച്ചു.

'ഇയാളുടെ വാഹനത്തിൽ നിന്നും മയക്കുമരുന്ന്​ കണ്ടെത്തിയിട്ടുണ്ട്​. കൊലപാതകമടക്കം ആറുകേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​. രണ്ട്​ കേസുകളിൽ വാറണ്ടും നിലനിൽക്കുന്നുണ്ട്​' -പ്രസ്​താവനയിൽ പറയുന്നു​.

Tags:    
News Summary - gangster Dawood Ibrahim's associate Danish Chikna arrested in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.