സിയോനി (മധ്യപ്രദേശ്): മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ബീഫ് കൈവശം വെച്ചെന്ന് ആരോ പിച്ച് സ്ത്രീയടക്കം മൂന്നുപേരെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഇവർക്ക് ബീഫ് വിൽപ ന നടത്തിയെന്ന് പറയുന്ന രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. ഖേറി ഗ്രാമത്തിലെ റഷീദ് ഹകീം (24), സമ്മി ഹകീം (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് കണ്ടെടുത്ത ബീഫെന്ന് സംശയിക്കുന്ന 140 കിലോ മാംസം പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. മേയ് 22നാണ് കേസിനാസ്പദമായ സംഭവം. ബീഫ് കൈവശം വെച്ചെന്നു പറഞ്ഞ് അഞ്ചുപേർ ചേർന്ന് മൂന്നുപേരെ ദാരുണമായി മർദിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇരകളിൽ ഒരാളോട് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ചെരിപ്പുകൊണ്ട് തല്ലിക്കുന്നതും ജയ് ശ്രീരാം വിളിപ്പിക്കുന്നതും കാണാമായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അക്രമികളായ അഞ്ച് ഗോരക്ഷക ഗുണ്ടകളെ പൊലീസ് പിടികൂടി. തുടർ നടപടിയെന്ന നിലയിലാണ് ഇപ്പോൾ ബീഫ് വിൽപന നടത്തിയ സഹോദരങ്ങളെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.