നോട്ടുകള്‍ പിന്‍വലിക്കല്‍ രാഷ്ട്ര സുരക്ഷക്ക് -ഗൗതം അദാനി

മുംബൈ: 1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് പ്രമുഖ വ്യവസായി ഗൗതം അദാനി രംഗത്ത്. ട്വിറ്ററിലുടെയാണ് സര്‍ക്കാര്‍ തീരുമാനത്തോടുള്ള പിന്തുണ അദാനി അറിയിച്ചത്.

രാഷ്ട്ര നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ് കള്ളപണം തടയുക എന്നത്. രാജ്യസുരക്ഷക്കും ഇത് ആവശ്യമാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നു. അദാനി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ കളളപണം തടയുന്നതിനായി നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യപിച്ചപ്പോള്‍ ഉയര്‍ന്ന കേട്ട പ്രധാന ചോദ്യം അദാനിയുടെയും അംബാനിയുടെയും കാര്യത്തില്‍  എന്തു നിലപാട് സ്വീകരിക്കും എന്നതാണ്. ഇയൊരു പശ്ചാത്തലത്തില്‍ അദാനിയുടെ ട്വീറ്റിന് പ്രസ്കതിയേറയാണ്.

Tags:    
News Summary - Gautam Adani support central government decison on black money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.