ന്യൂഡൽഹി: ബി.ജെ.പിയുടെ ഇൗസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ തെര ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രചാരണ റാലി നടത്തിയതിനെത്തുടർ ന്ന് തെരഞ്ഞെടുപ്പ് ഒാഫിസറുടെ നിർദേശപ്രകാരമാണ് ഡൽഹി പോലീസ് കേസെടുത്തത്. ഗൗതം ഗംഭീറിന് രണ്ട് വോട്ടർ കാർഡുണ്ടെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി ആം ആദ്മി പാർട്ടിയുടെ അതിഷി മർലോന കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ്.
ഒന്നിലേറെ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ പേരുണ്ടാകാൻ പാടില്ലെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഇതു ലംഘിച്ചതിനു പുറമേ സത‌്യവാങ്മൂലത്തിൽ തെറ്റായ വിവരം രേഖപ്പെടുത്തിയതായും ആരോപണമുണ്ട്. പരാതി അറിയിച്ചിട്ടും വരണാധികാരി പത്രിക സ്വീകരിച്ചതായും ഇതേത്തുടർന്നാണു കോടതിയെ സമീപിച്ചതെന്നും അതിഷി മാർലേന പറഞ്ഞു.
ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും അതിഷി വ്യക്തമാക്കി. അതേസമയം, തോൽവി ഭയക്കുന്നതിനാലാണ് ആം ആദ്മി പാർട്ടി ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.