തെഹ്രീകെ ഹുറിയത്ത് അധ്യക്ഷസ്ഥാനത്ത് ഗീലാനി തുടരും

ശ്രീനഗര്‍: തെഹ്രീകെ ഹുറിയത്ത് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് വിഘടനവാദി നേതാവ് സഈദ് ഷാ ഗീലാനി ഒരു വര്‍ഷം കൂടി തുടരും. 87കാരനായ ഗീലാനി 2003ല്‍ സംഘടന സ്ഥാപിതമായതുമുതല്‍ അധ്യക്ഷപദവിയില്‍ തുടരുകയാണ്. ഭാരവാഹി തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഗസ്റ്റില്‍ നടത്താനിരുന്നതാണ്. എന്നാല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് താഴ്വരയില്‍ സംഘര്‍ഷം ഉടലെടുത്തതിനത്തെുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനായില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാനായി അധ്യക്ഷന്‍െറയും എക്സിക്യൂട്ടീവ് സമിതിയുടെയും കാലാവധി നീട്ടാന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സെഹ്റായി പ്രമേയം കൊണ്ടുവരികയായിരുന്നു. ഇതിന് എല്ലാ അംഗങ്ങളും പിന്തുണയേകി. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാറ്. ഇതുവരെ എല്ലാ തവണയും ഗീലാനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Tags:    
News Summary - Geelani to continue as head of Tehreek-e-Hurriyat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.