ബംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുരിൽ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച് ആറുമരണം. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ക്വാറികളിൽ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
മരിച്ച ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു അവ. പൊലീസിനെ ഭയന്ന് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുകയായിരുന്നു.
നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് അപകടമുണ്ടാക്കിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക മന്ത്രി സുധാകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.