ഞങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് വളരെ അകലെയാണ് -ജനറൽ റാവത്ത്

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവി ആയി ജനറൽ ബിപിൻ റാവത്ത് ബുധനാഴ്ച ചുമതലയേറ്റു. ചുമതലയേൽക്കുന്നതിനുമുമ്പ് ജനറൽ റാവത്ത് ഗാർഡ് ഒാഫ് ഒാണർ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.

മൂന്ന് സേനാ വിഭാഗങ്ങളെയും ഏകീകൃതമായി പ്രവർത്തിക്കുന്നതിന് ഞങ്ങൾ ഒരു സംഘമായി പ്രവർത്തിക്കും- ജനറൽ റാവത്ത് ചുമതലയേറ്റ ശേഷം പറഞ്ഞു.

“ഞങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് വളരെ അകലെയാണ്. അധികാരത്തിലിരിക്കുന്ന സർക്കാരിൻെറ നിർദ്ദേശങ്ങൾക്കനുസൃതമായി ഞങ്ങൾ പ്രവർത്തിക്കണം-സായുധ സേനയെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജനറൽ റാവത്ത് പറഞ്ഞു. പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും സംയുക്ത സേനാ മേധാവി എന്ന നിലയിൽ ജനറൽ റാവത്ത്.

നേരത്തേ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ റാവത്ത് പരസ്യമായി വിമർശിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.


Tags:    
News Summary - General Bipin Rawat on Wednesday took charge as country’s first Chief of Defence Staff (CDS)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.