വെല്ലൂർ: കുടുംബവഴക്കിനെ തുടർന്ന് യുവതി ഭർത്താവിെൻറ ജനനേന്ദ്രിയം മുറിച്ചെടുത്തു. ജനനേന്ദ്രിയം പഴ്സിലാക്കി രക്ഷിതാക്കളുടെ അടുത്തേക്ക് പോകുംവഴി ഇവർ പൊലീസ് പിടിയിലാകുകയും ചെയ്തു. സരസു എന്ന 27കാരിയാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഗൂഡിയാട്ടത്തിലാണ് സംഭവം. പഴ്സിൽ ജനനേന്ദ്രിയത്തിെൻറ ഭാഗങ്ങൾ കണ്ടെത്തിയതായി ഗൂഡിയാട്ടം എസ്.െഎ എം.ടി. ഇരുദയരാജ് പറഞ്ഞു.
വണ്ണിയാർ സമുദായക്കാരിയായ സരസുവും പട്ടികജാതിക്കാരനായ ജഗദീശനും പ്രേമിച്ചാണ് വിവാഹം കഴിച്ചത്. ഗൂഡിയാട്ടത്തെ വസ്ത്രനിർമാണ യൂനിറ്റിൽ ജോലി ചെയ്യവേ 14 വർഷം മുമ്പായിരുന്നു വിവാഹം. ഇവർക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. കുടുംബവഴക്കിനെതുടർന്ന് സരസു ഒരു വർഷം മുമ്പ് വി കോട്ടയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചുപോയി.
മക്കൾ ജഗദീശനൊപ്പമായിരുന്നു. ഇൗയിടെ 13കാരനായ മൂത്ത മകൻ തെൻറ പിറന്നാളാേഘാഷത്തിൽ പെങ്കടുക്കാൻ സരസുവിനെ ക്ഷണിച്ചു. ഇതനുസരിച്ചാണ് സരസു കഴിഞ്ഞ 17ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് മകെൻറ നിർബന്ധപ്രകാരം ഭർത്താവിനൊപ്പം കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.