തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനം നിർബന്ധിക്കുന്നു, പ്രവർത്തകർ വിളിച്ചുകൊണ്ടിരിക്കുന്നു -റോബർട്ട് വാദ്ര

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് വീണ്ടും സൂചന നൽകി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുകയാണെന്നും അമേഠി അടക്കം വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വീണ്ടും പറഞ്ഞത്. ‘അമേഠിയിൽ മാത്രമല്ല, സജീവമായി രാഷ്ട്രീയത്തിൽ ചേരുന്നതിന് രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തകരുടെ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്. അമേഠിക്കാണ് കൂടുതൽ പ്രാധാന്യം. കാരണം 1999 മുതൽ ഞാൻ അവിടെ പ്രചാരണം നടത്തുന്നുണ്ട്’ -വാദ്ര പറഞ്ഞു.

പല മണ്ഡലങ്ങളിലും തനിക്കായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അമേഠിയിൽനിന്ന് ഞാൻ മത്സരിച്ചാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലെ തെറ്റ് തിരുത്താൻ മണ്ഡലത്തിലെ ജനങ്ങൾക്ക് അവസരമുണ്ടാകും. ഞാൻ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ എന്‍റെ വിജയം അവർ ഉറപ്പാക്കുമെന്ന് എനിക്ക് തീർച്ചയാണ് -അദ്ദേഹം പറഞ്ഞു.

തന്‍റെ ഭാര്യാസഹോദരൻ രാഹുൽ ഗാന്ധിയാണ് അമേഠിയിൽനിന്ന് മത്സരിക്കുന്നതെങ്കിലും പൂരണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Getting calls from party workers says Robert Vadra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.