ന്യൂഡൽഹി: സ്വകാര്യതയെ മാനിക്കുന്നവർക്ക് സർക്കാരിന് ഡാറ്റ നൽകുന്നത് പ്രശ്നമാണെെങ്കിലും അമേരിക്കൻ വിസക്കുവേണ്ടി വെള്ളക്കാർക്ക് മുന്നിൽ നഗ്നരാകാൻ മടിയില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. യു.എസ് വിസക്കുവേണ്ടി 10 പേജുള്ള അപേക്ഷ ഫോമാണ് പൂരിപ്പിച്ച് നൽകിയത്. വിരലടയാളം നൽകുന്നതിനോ വെള്ളക്കാർക്കുമുന്നിൽ നഗ്നരാകുന്നതിനോ നമുക്ക് മടിയില്ല. എന്നാൽ സർക്കാർ നിങ്ങളുടെ പേരുവിവരങ്ങളും വിലാസവും ചോദിക്കുേമ്പാൾ അത് നൽകാൻ മടിയാണ്. അതെ ചൊല്ലി വൻ ജനകീയ പ്രക്ഷോഭങ്ങളുണ്ടാകും. സർക്കാർ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറിയെന്ന പ്രചരണമാണ് പിന്നീട് നടക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ഡാറ്റ ചോർത്തൽ വിവാദം ഇന്ത്യയിലും പ്രതിഫലിച്ച പശ്ചാത്തലത്തിലാണ് സർക്കാരിനു സ്വകാര്യ വിവരങ്ങൾ കൈമാറാനുള്ള പൗരൻമാരുടെ എതിർപ്പിനെ പരിഹസിച്ച് കണ്ണന്താനം രംഗത്തെത്തിയത്.
യു.െഎ.ഡി.എ.െഎയുടെ ആധാർ ഡാറ്റ ബാങ്ക് ചോർന്നിട്ടില്ലെന്നതാണ് സത്യം. പൗരൻമാരുടെ ആധാർ വിവരങ്ങൾ ചോരുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കണ്ണന്താനം പറഞ്ഞു.
ഫേസ്ബുക്ക് ഡാറ്റ ചോർത്തൽ വിവാദത്തിനു പിറകെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മൊബൈൽ ആപ്ലിക്കേഷനായ ‘നമോ ആപ്’ വഴിയും പൗരൻമാരുടെ ഡാറ്റ ചോർത്തുന്നുണ്ടെന്ന് വിവാദമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.