ബംഗ്ലാദേശിൽ നിന്നുള്ളവരെന്ന് ആരോപിച്ച് മുസ്‍ലിം കുടുംബങ്ങളെ ആക്രമിച്ച് ഹിന്ദു രക്ഷാദൾ

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ളവരെന്ന് ആരോപിച്ച് മുസ്‍ലിം കുടുംബങ്ങളെ ആക്രമിച്ച് ഹിന്ദുരക്ഷാദൾ പ്രവർത്തകർ. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുൽദഹർ റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന നിരവധി മുസ്‍ലിം കുടുംബങ്ങളാണ് ആക്രമണത്തിന് ഇരയായത്. ബംഗ്ലാദേശികളെന്ന് ആരോപിച്ച് ഇവരെ മർദനത്തിന് ഇരയാക്കുകയും ഇവരുടെ വീടുകൾ കത്തിക്കുകയുമായിരുന്നു. ഭുപേന്ദ്ര തോമർ, ഹരി ഓം എന്നിവരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി മധുബാൻ ബാപുദാം ​പൊലീസ് സ്റ്റേഷൻ മേഖലയിൽ ഏഴരയോടെയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണർ അഭിഷേക് ശ്രീവാസ്തവ അറിയിച്ചു. രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ഇരയായ ആരും ബംഗ്ലാദേശിൽ നിന്നുള്ളവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

30ഓളം ആളുകളെത്തിയാണ് അഞ്ച് മുസ്‍ലിം കുടുംബങ്ങളെ ആക്രമിച്ചതെന്ന് ഇവരുടെ അയൽക്കാരിയായ ലോച്ചോ ദേവി പറഞ്ഞു. ഷാജഹാൻപൂരിൽ നിന്നുള്ളവരാണ് ആക്രമണത്തിന് ഇരയായത്. അവരുടെ സ്വത്തുക്കൾ കത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയും ആ​ക്രമണമുണ്ടായി. അവരോട് മോശമായി പെരുമാറിയെന്നും ​ലോച്ചോ ദേവി വ്യക്തമാക്കി.

ഞങ്ങൾ അവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് മടങ്ങിയതിനെ ശേഷമാണ് പൊലീസെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, മുസ്‍ലിം കുടുംബങ്ങളെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഹിന്ദുരക്ഷാ ദൾ അറിയിച്ചു. മുസ്ലിം കുടുംബങ്ങളെ ആക്രമിക്കുന്നതിന്റെ വിഡിയോയും ഇവർ പങ്കുവെച്ചിരുന്നു. ​പൊലീസ് ആക്രമണവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഹിന്ദുരക്ഷാദൾ പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - Ghaziabad: Hindu Raksha Dal attacks families of Muslim workers, 2 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.