പാർസൽ വാങ്ങിയ സമൂസയിൽ തവളയുടെ കാൽ; യു.പിയിൽ കടയുടമക്ക് നോട്ടീസ്

ലഖ്നോ: ഉത്തർപ്രദേശിലെ കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ ചത്ത തവളയുടെ കാൽ. പ്രദേശത്തെ സാമാന്യം തിരക്കുള്ള കടയിൽ നിന്നാണ് താൻ നാല് സമൂസകൾ പാർസൽ വാങ്ങിയതെന്നും വീട്ടിലെത്തി കഴിക്കാൻ നോക്കിയപ്പോഴാണ് ഒന്നിനകത്ത് തവളയുടെ കാല് കണ്ടതെന്നും ന്യായ് ഖണ്ഡിൽ താമസിക്കുന്ന അമൻ കുമാർ പറഞ്ഞു. തവളക്കാലുള്ള സമൂസയുടെ വിഡിയോയും ഇദ്ദേഹം പങ്കുവെച്ചിരുന്നു.

അതിനു ശേഷമാണ് അമൻ കടയുടമക്കെതിരെ പരാതി നൽകിയത്. പൊലീസിനെയും വിവരം അറിയിച്ചതായും അമൻ വ്യക്തമാക്കി. പൊലീസ് കടയിലെത്തിയപ്പോൾ കടയുടമയും അമൻ അടക്കമുള്ള ഏതാനും ആളുകളും വാക്തർക്കത്തിലേർപ്പെട്ടതാണ് കണ്ടത്. തുടർന്ന് കടയുടമ രാംകേഷിനെതിരെ പൊലീസ് നടപടിയെടുത്തു.

കൂടാതെ ഭക്ഷ്യസുരക്ഷ വിഭാഗവും സ്ഥലത്തെ കടയിലെ സമൂസയുടെ സാംപിളുകൾ ശേഖരിച്ചു. കടയുടമക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. സാംപിളിന്റെ പരിശോധന ഫലം ലഭിക്കുന്ന മുറക്ക് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - Ghaziabad man claims to find frog leg inside samosa; shop owner gets notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.