ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന തോവ് ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ ജീവിതത്തിന് ഇന്ന് തുടക്കം കുറിക്കും. ജമ്മുവിൽഇ ഇന്ന് സംഘടിപ്പിക്കുന്ന റാലിയിൽ പുതിയ പാർട്ടി രൂപീകരണത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ജമ്മുവിലെ റാലിയാണ് കോൺഗ്രസ് വിട്ടശേഷം ആസാദ് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. റാലിയിൽ തന്റെ ഭാവി പരിപാടികൾ ഗുലാ നബി ആസാദ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസിലെ ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചുകൊണ്ട് ഒരാഴ്ച മുമ്പാണ് ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.
പുതിയ പാർട്ടി ഉടനെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഗുലാം നബി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ജമ്മു കശ്മീരിലായിരിക്കും ആദ്യ യൂനിറ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫെറൻസ്, പി.ഡി.പി, ബി.ജെ.പി തുടങ്ങിയ ഏെതങ്കിലും പാർട്ടികളുമായി സഖ്യമാവുകയാണ് ആസാദിന്റെ മുന്നിലുള്ള വഴി. എന്നാൽ ബി.ജെ.പിയുമായി സഖ്യമെന്ന ചോദ്യം പോലുമുദിക്കുന്നില്ലെന്നായിരുന്നു ആസാദ് പറഞ്ഞത്. അത്തരമൊരു സഖ്യം കൊണ്ട് അവർക്കും എനിക്കും പ്രയോജനമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.