ശ്രീനഗർ: സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി 10 ദിവസത്തെ ന്യൂഡൽഹി സന്ദർശനത്ത ിന് ശേഷം വ്യാഴാഴ്ച ജമ്മു-കശ്മീരിലേക്ക് മടങ്ങി. നെഞ്ചുവേദനക്ക് ‘എയിംസി’ൽ ചികിത ്സ തേടാൻ സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് തരിഗാമി ഡൽഹിയിലെത്തിയത്.
72കാരനായ തരിഗാമി കശ്മീരിലെത്തിയതോടെ, അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തോ എന്ന കാര്യം വ്യക്തമല്ല. കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ 35 ദിവസം വീട്ടുതടങ്കലിൽ കഴിഞ്ഞശേഷമാണ് തരിഗാമി ഡൽഹിക്ക് വന്നത്. അതിനിടെ, മുതിന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വെള്ളിയാഴ്ച ശ്രീനഗറിൽ എത്തും. 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ആസാദ് മൂന്നു തവണ കശ്മീരിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കുകയായിരുന്നു.
നാലു ദിവസത്തെ സന്ദർശനത്തിനാണ് ആസാദ് ജമ്മു-കശ്മീരിലെത്തുന്നത്. ഉച്ചക്ക് ശേഷം ശ്രീനഗറിൽ വിമാനമിറങ്ങുന്ന അദ്ദേഹം നഗരത്തിലെ ദിവസക്കൂലിക്കാരായ തൊഴിലാളികളെ കാണും.
ജമ്മു, അനന്ത്നാഗ്, ബാരാമുല്ല എന്നിവിടങ്ങളിലും അദ്ദേഹമെത്തും. സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് രാജ്യസഭ പ്രതിപക്ഷ നേതാവായ ആസാദിന് ജമ്മു-കശ്മീരിലേക്ക് പോകാൻ സാധിച്ചത്. തെൻറ കുടുംബത്തെയും അദ്ദേഹം സന്ദർശിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.