ജലന്ധർ: ആ പതിനഞ്ചുകാരിയുടെ ആത്മധൈര്യത്തിനുമുന്നിൽ മോഷ്ടാവിന് അടിയറവു പറയേണ്ടിവന്നു. മൂർച്ചയുള്ള ആയുധവുമായി മോഷ്ടാവ് ആക്രമിച്ചിട്ടും കുസുമം കുമാരി വിട്ടുകൊടുത്തില്ല. തെൻറ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കവർച്ചക്കാരനെ ബൈക്കിൽനിന്ന് പിടിച്ച് വലിച്ച് താഴെയിട്ട അവൾ ഉറച്ച മനസ്ഥൈര്യത്തോടെ ചെറുത്തുനിന്നതിനിെട, വഴിയാത്രക്കാർ എത്തി ഒടുവിൽ മോഷ്ടാവിനെ കീഴടക്കി. നട്ടുച്ചക്ക്, ഞായറാഴ്ച രണ്ടുമണിയോടെ നടന്ന സംഭവം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞതോടെയാണ് കുസുമത്തിെൻറ ധീരത പുറംലോകത്തിനും ദൃശ്യമായത്.
ജലന്ധർ-കപൂർത്തല റോഡിലെ ദീൻ ദയാൽ ഉപാധ്യായ നഗറിലാണ് സംഭവം. ഫത്തേപുരി മൊഹല്ല സ്വദേശിനിയായ കുസുമം നടന്നുവരുന്നതിനിടെ ബൈക്കിലെത്തിയവരാണ് അവളുടെ കൈയിൽനിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. 'ഞാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേർ എെൻറ ഫോൺ കവരാൻ ശ്രമിച്ചത്. ബൈക്കിന് പിന്നിലിരുന്നയാളായിരുന്നു എെൻറ കൈക്ക് പിടിച്ച് ഫോൺ തട്ടിയെടുത്തത്. എന്നാൽ, അവെൻറ കൈ ഞാൻ പിടിച്ചുവെച്ചു. രക്ഷപ്പെട്ട് ബൈക്കിൽ പോകാൻ ശ്രമിച്ച അവനെ പിന്നാലെ പിന്തുടർന്ന് ടീഷർട്ടിൽ പിടിത്തമിട്ട് ഞാൻ തടഞ്ഞുനിർത്തി. കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് അവൻ എെൻറ കൈത്തണ്ടയിൽ അടിക്കുകയും മർദിക്കുകയും ചെയ്തിട്ടും ഞാൻ വിട്ടില്ല. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ബൈക്കിന് പിന്നിൽനിന്ന് വലിച്ചു താഴെയിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ വഴിയാത്രക്കാർ എെൻറ രക്ഷക്കെത്തുകയും മോഷ്ടാവിനെ പിടിക്കുകയും ചെയ്തു. എെൻറ ഫോൺ എനിക്ക് തിരിച്ചുകിട്ടി' -കുസുമം വിശദീകരിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കുസുമത്തിെൻറ ധീരത ഏറെ പ്രകീർത്തിക്കപ്പെടുകയാണ്. പരിക്കേറ്റ പെൺകുട്ടി പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മോഷ്ടാവിനെ നാട്ടുകാർ പൊലീസിനെ കൈമാറി. അവിനാഷ് കുമാർ എന്ന അഷുവാണ് മോഷ്ടാവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിെയ പൊലീസ് തിരയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.