Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുസുമം വിട്ടില്ല,...

കുസുമം വിട്ടില്ല, കുതറിയോടാൻ കഴിഞ്ഞില്ല കള്ളന്​..

text_fields
bookmark_border
കുസുമം വിട്ടില്ല, കുതറിയോടാൻ കഴിഞ്ഞില്ല കള്ളന്​..
cancel

ജലന്ധർ: ആ പതിനഞ്ചുകാരിയുടെ ആത്​മധൈര്യത്തിനുമുന്നിൽ മോഷ്​ടാവിന്​ അടിയറവു പറയേണ്ടിവന്നു. മൂർച്ചയുള്ള ആയുധവുമായി മോഷ്​ടാവ്​ ആക്രമിച്ചിട്ടും കുസുമം കുമാരി വിട്ടുകൊടുത്തില്ല. ത​െൻറ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കവർച്ചക്കാരനെ ബൈക്കിൽനിന്ന്​ പിടിച്ച്​ വലിച്ച്​ താഴെയിട്ട അവൾ ഉറച്ച മനസ്​ഥൈര്യത്തോടെ ചെറുത്തുനിന്നതിനി​െട, വഴിയാത്രക്കാർ എത്തി ഒടുവിൽ മോഷ്​ടാവിനെ കീഴടക്കി. നട്ടുച്ചക്ക്​, ഞായറാഴ്​ച രണ്ടുമണിയോടെ നടന്ന സംഭവം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞതോടെയാണ്​ കുസുമത്തി​െൻറ ധീരത പുറംലോകത്തിനും ദൃശ്യമായത്​.

ജലന്ധർ-കപൂർത്തല റോഡിലെ ദീൻ ദയാൽ ഉപാധ്യായ നഗറി​ലാണ്​ സംഭവം. ഫത്തേപുരി മൊഹല്ല സ്വദേശിനിയായ കുസുമം നടന്നുവരുന്നതിനിടെ ബൈക്കിലെത്തിയവരാണ്​ അവളുടെ കൈയിൽനിന്ന്​ മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചത്​. 'ഞാൻ വീട്ടിലേക്ക്​ പോവുകയായിരുന്നു. അപ്പോഴാണ്​ ബൈക്കിലെത്തിയ രണ്ടുപേർ എ​െൻറ ഫോൺ കവരാൻ ശ്രമിച്ചത്​. ബൈക്കിന്​ പിന്നിലിരുന്നയാളായിരുന്നു എ​െൻറ കൈക്ക്​ പിടിച്ച്​ ഫോൺ തട്ടിയെടുത്തത്​. എന്നാൽ, അവ​െൻറ കൈ ഞാൻ പിടിച്ചുവെച്ചു. രക്ഷപ്പെട്ട്​ ബൈക്കിൽ പോകാൻ ശ്രമിച്ച അവനെ പിന്നാലെ പിന്തുടർന്ന്​ ടീഷർട്ടിൽ പിടിത്തമിട്ട്​ ഞാൻ തടഞ്ഞുനിർത്തി. കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് അവൻ എ​െൻറ കൈത്തണ്ടയിൽ അടിക്കുകയും മർദിക്കുകയും ചെയ്​തിട്ടും ഞാൻ വിട്ടില്ല. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ബൈക്കിന്​ പിന്നിൽനിന്ന്​ വലിച്ചു താഴെയിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ വഴിയാത്രക്കാർ എ​െൻറ രക്ഷക്കെത്തുകയും മോഷ്​ടാവിനെ പിടിക്കുകയും ചെയ്​തു. എ​െൻറ ഫോൺ എനിക്ക്​ തിരിച്ചുകിട്ടി' -കുസുമം വിശദീകരിച്ചു.



സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കുസുമത്തി​െൻറ ധീരത ഏറെ പ്രകീർത്തിക്കപ്പെടുകയാണ്​. പരിക്കേറ്റ പെൺകുട്ടി പിന്നീട്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മോഷ്​ടാവിനെ നാട്ടുകാർ പൊലീസിനെ കൈമാറി. അവിനാഷ്​ കുമാർ എന്ന അഷുവാണ്​ മോഷ്​ടാവെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളുടെ കൂട്ടാളി​െയ പൊലീസ്​ തിരയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Media ViralJalandharGirl Fights SnatchersKusumam Kumari
News Summary - 15 year-old girl fights snatchers to save her mobile phone in Jalandhar
Next Story