മുംബൈ: രോഗശമനത്തിന് 18കാരിയെ മർദിച്ച് ചാണകം തീറ്റിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലു പേരെ ലാതൂർ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബിദർ നിവാസിയായ മന്ത്രവാദിയും കേസിൽ പ്രതിയാണ്. ഇയാളെ തേടി പൊലീസ് സംഘം ബിദറിലാണ്. ലാതൂർ നിവാസികളാണ് അറസ്റ്റിലായവർ.
ബി.എ ഒന്നാം വർഷ വിദ്യാർഥിയായ പെൺകുട്ടിയുടെ വയറുവേദനക്ക് കാരണം കൂടോത്രമാണെന്ന് പറഞ്ഞ മന്ത്രവാദി രോഗശമനത്തിനായി പെൺകുട്ടിയുടെ ബന്ധുക്കളുടെ സഹായത്തോടെ ചാണകം തീറ്റിക്കുകയായിരുന്നു. ഇതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. മന്ത്രവാദ വിരുദ്ധ നിയമ പ്രകാരമാണ് േകസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.