മഹാരാഷ്ട്രയിലെ പാൽഘറിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കാമുകനെ വസ്ത്രമുരിഞ്ഞ് മരത്തിൽ കെട്ടിയിട്ടതിന് ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കാമുകനൊപ്പം സായാഹ്ന നടത്തത്തിന് പോയ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും കാമുകനും സമീപത്തെ കുന്നിലേക്ക് നടക്കാൻ പോയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇവരെ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതിയും പെൺകുട്ടിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒഴിഞ്ഞ ബിയർ കുപ്പികൊണ്ട് പ്രതികൾ ഇരുവരെയും അടിച്ചു. രണ്ടുപേരും ചേർന്ന് യുവാവിനെ വസ്ത്രം അഴിച്ചുമാറ്റി മരത്തിൽ കെട്ടിയിട്ടുവെന്ന് പൊലീസ് പറഞ്ഞു.
22ഉം 25ഉം വയസ്സുള്ള പ്രതികൾ പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പഴ്സും അവർ കത്തിച്ചു. യുവാവിനെ പിന്നീട് പൊലീസ് രക്ഷപ്പെടുത്തിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പ്രതികളെ ഒരു ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്യുകയും പ്രാദേശിക മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഇവരെ മാർച്ച് 27 വരെ മജിസ്ട്രേറ്റ് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.