ന്യൂഡൽഹി: 20 കോടി മുസ്ലിംകളുള്ള ഇന്ത്യയിൽ ആഗോള തീവ്രവാദത്തിന്റെ ഭാഗമായവർ അവിശ്വസനീയമാംവിധം കുറവാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദം ഒരു മതവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയിലെ മതവിഭാഗങ്ങൾക്കിടയിൽ ഇസ്ലാം അഭിമാനകരമായ സ്ഥാനം വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ സന്ദർശിച്ച മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം ഈസക്ക് ഖുസ്റു ഫൗണ്ടേഷനും ഇസ്ലാമിക് കൾച്ചറൽ സെന്ററും ചേർന്ന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിംകൾ തങ്ങളുടെ ദേശീയതയിലും ഇന്ത്യൻ ഭരണഘടനയിലും അഭിമാനം കൊള്ളുന്നവരാണെന്ന് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം ഈസയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.