'ഗോ ബാക്ക് ക്രൈം മിനിസ്റ്റർ മോദി'; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പൂനെയിൽ ഗോ ബാക്ക് പോസ്റ്ററുകൾ

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പൂനെയിൽ സന്ദർശനം നടത്താനിരിക്കെ തെരുവുകളിൽ ഗോ ബാക്ക് പോസ്റ്ററുകൾ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മണിപ്പൂർ കലാപങ്ങൾക്കെതിരെയുള്ള പ്രതിഷേധസൂചകമായാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡോ റിപ്പോർട്ട് ചെയ്യുന്നു.

'ഗോ ബാക്ക് ക്രൈം മിനിസ്റ്റർ മോദി' എന്ന തലക്കെട്ടിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയോട് മണിപ്പൂരിലേക്ക് പോകൂവെന്നും, പാർലമെന്‍റിനെ അഭിമുഖീരിക്കൂവെന്നും പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്. അതേസമയം പോസ്റ്ററുകൾ നീക്കം ചെയ്യാൻ മുൻസിപ്പിൽ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

രാജ്യത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, മണിപ്പൂർ വിഷയം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നേരത്തെ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുനെയിൽ ഗോ ബാക്ക് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയുടെ പൂനെ സന്ദർശനം. ലോകമാന്യ തിലക് ദേശീയ അവാർഡ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കുകയും വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - 'Go Back Crime Minister Modi'; Go Back posters in Pune ahead of Prime Minister's visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.