'പോയി ചത്തൂടേ' പരാതി പറയാനെത്തിയ രക്ഷിതാക്കളോട് മധ്യപ്രദേശ് മന്ത്രിയുടെ ഉപദേശം

ഭോപാൽ: സ്വകാര്യ സ്‌കൂളുകളില്‍ വലിയ തുക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പരാതിയുമായെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി സംസാരിച്ച മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിങ് പര്‍മാറിന്‍റെ വിഡിയോ സോഷ്യൽ മീഡയയിൽ വൈറലായി. 

ഹൈകോടതി ഉത്തരവ് മറികടന്ന് സ്‌കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നുവെന്ന് പരാതിപ്പെടാന്‍ പര്‍മാറിന്റെ വസതിയിലെത്തിയ മധ്യപ്രദേശ് പാലക് മാഹാസംഘ് എന്ന സംഘടനയിലെ രക്ഷിതാക്കളോടായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. 'പോയി ചത്തൂടേ' എന്നായിരുന്നു രക്ഷിതാക്കളോട് പര്‍മാറിന്റെ പ്രതികരണം.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമിതഫീസ് നല്‍കാനാവില്ലെന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കാന്‍ ഹൈകോടതി സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍, കോടതി ഉത്തരവ് മറികടന്ന് സ്‌കൂളുകള്‍ ഉയര്‍ന്ന് ഫീസ് ഈടാക്കുന്നുണ്ടെന്ന് പരാതിപ്പെടാനാണ് രക്ഷിതാക്കളെത്തിയത്.

സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍, 'പോയ് ചാകൂ, നിങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യൂ' എന്നായിരുന്നു പര്‍മാറിന്‍റെ പ്രതികരണം. പർമാറിന്‍റെ പ്രതികരണത്തിൽ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. പര്‍മാർ രാജിവെക്കണം, തയാറല്ലെങ്കിൽ മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    
News Summary - 'Go die': Madhya Pradesh minister tells parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.