മുംബൈ: മുഖ്യമന്ത്രി മനോഹർ പരീകറുടെ നിര്യാണത്തോടെ ഗോവയിൽ ബി.ജെ.പി സർക്കാറിെൻറ നില പരുങ്ങലിൽ. പരീകറുടെ ആരോഗ്യനില വഷളായതോടെ ഗോവ ബി.ജെ.പി ഞായറാഴ്ച എം.എൽ.എമാ രുടെയും പാർട്ടി നേതാക്കളുടെയും അടിയന്തര യോഗം വിളിച്ചിരുന്നു. പരീകർക്ക് പകരക്ക ാരൻ ആരായിരിക്കണമെന്നതായിരുന്നു ചർച്ച. പരീകറില്ലെങ്കിൽ ബി.ജെപി സർക്കാറിന് പിന ്തുണയില്ലെന്നാണ് മൂന്ന് എം.എൽ.എമാരുള്ള സഖ്യകക്ഷി വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും നിലപാട്. പരീകർക്കുശേഷം പ്രതിസന്ധി കടുക്കുമെന്നും മന്ത്രിസഭക്ക് ഒരു മാസത്തെ ആയുസ്സേയുള്ളൂവെന്നും മൂന്ന് അംഗങ്ങളുള്ള മറ്റൊരു സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി അധ്യക്ഷൻ ദീപക് ധാവ്ലീക്കറും പറഞ്ഞു.
സഖ്യകക്ഷികൾക്ക് താൽപര്യമുള്ള മറ്റൊരു നേതാവ് ബി.ജെ.പിയിൽ ഇല്ല. പരീകറെപ്പോലെ അവർക്ക് താൽപര്യമുള്ളത് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്തിനെയാണ്. കാമത്ത് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് മുഖ്യനാകുമെന്ന് ഞായറാഴ്ച ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ കാമത്ത് വരുമെന്നും മുഖ്യനാകുമെന്നും ബി.ജെ.പി നേതാക്കൾ ഉറപ്പുനൽകിയതായി ഗോവ ഡെപ്യൂട്ടി സ്പീക്കർ പറയുകയും ചെയ്തു. ഞായറാഴ്ച രാവിലെ കാമത്ത് ഡൽഹിക്ക് പറന്നത് സംശയം ബലപ്പെടുത്തി. എന്നാൽ, ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ കാമത്ത് താൻ കോൺഗ്രസ് വിടില്ലെന്നും ഡൽഹിയിൽ പോയത് സ്വന്തം ആവശ്യത്തിനാണെന്നും ഒരു പാർട്ടിയുടെയും നേതാക്കളെ കണ്ടില്ലെന്നും വ്യക്തമാക്കി. ബി.ജെ.പിയുടേത് നുണപ്രചാരണമാണെന്ന് കോൺഗ്രസും ആരോപിച്ചു.
സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടിക്കും മൂന്നു സ്വതന്ത്രർക്കും കാമത്തിനോട് അടുപ്പമുണ്ട്. 2017ൽ തെരഞ്ഞെടുപ്പിനുശേഷം 17 അംഗങ്ങളുമായി കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായപ്പോൾ ദിഗംബർ കാമത്തിനെ മുഖ്യനാക്കുമെങ്കിൽ പിന്തുണക്കുമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. നിലപാട് വ്യക്തമാക്കുന്നതിൽ ഹൈകമാൻഡ് വൈകിയതോടെ മനോഹർ പരീകറെ ഇവർ പിന്തുണക്കുകയായിരുന്നു. ഗോവ ഫോർവേഡ് പാർട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പുവരുത്താൻ കേന്ദ്ര പ്രതിരോധമന്ത്രിപദം രാജിവെച്ച് അന്ന് പരീകർ ഗോവയിൽ എത്തുകയായിരുന്നു. പിന്നീട് ഉദരാർബുദത്തെ തുടർന്ന് ചികിത്സയിലായ പരീകറെ മാറ്റാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും സർദേശായിയും സ്വതന്ത്രരും എതിർത്തു. തങ്ങളുടെ പിന്തുണ ബി.ജെ.പിക്കല്ല പരീകർക്കാണെന്നതായിരുന്നു നിലപാട്.
ആകെ 40 സീറ്റുകളുള്ള ഗോവയിൽ രണ്ടു കോൺഗ്രസ് എം.എൽ.എമാരുടെ രാജിയെയും ബി.ജെ.പി എം.എൽ.എ ഫ്രാൻസിസ് ഡിസൂസയുടെയും പരീകറുടെയും മരണത്തെയും തുടർന്ന് നിലവിൽ 36 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 12 അംഗങ്ങളും സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക്, ഗോവ ഫോർവേഡ് പാർട്ടികൾക്ക് മൂന്നു വീതവും മൂന്നു സ്വതന്ത്രന്മാരുമാണുള്ളത്. മറുപക്ഷത്ത് ഒരു എൻ.സി.പി അംഗവും 14 കോൺഗ്രസ് എം.എൽ.എമാരുമുണ്ട്. മൂന്നു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.