പനാജി: അയൽസംസ്ഥാനങ്ങളിൽ നിന്ന് ഗോവയിലേക്ക് ആളുകളെ കള്ളക്കടത്ത് നടത്തുന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സർക്കാർ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ ആളുകളെ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. നിലവിൽ കോവിഡ് മുക്തമായ സംസ്ഥാനത്ത് സ്ഥിതി വഷളാകാൻ ഇത് ഇടയാക്കും. കോവിഡ് -19 വ്യാപനം തടയാനുള്ള നിർദ്ദേശം ലംഘിക്കുന്നത് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. വിദേശത്ത് കുടുങ്ങിയ രണ്ടായിരത്തോളം ഗോവക്കാർ സംസ്ഥാനത്തേക്ക് മടങ്ങിയതായും സാവന്ത് പറഞ്ഞു. ഗോവയിൽ കുടുങ്ങിയ 8,000 ത്തോളം അന്യസംസ്ഥാനക്കാർ സർക്കാർ അനുമതി വാങ്ങി സ്വന്തം വാഹനങ്ങളിൽ അവരവരുടെ നാടുകളിലേക്ക് മടങ്ങിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.