ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ ദുരിതത്തിന് നേരെ സർക്കാർ കണ്ണടക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
സെപ്റ്റംബർ 12നാണ് നീറ്റ് പരീക്ഷ. നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ഒരു കൂട്ടം വിദ്യാർഥികളുടെ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷ ഞായറാഴ്ച തന്നെ നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്തിരുന്നു.
'വിദ്യാർഥികളുടെ ദുരിതങ്ങൾക്ക് നേരെ സർക്കാർ കണ്ണടക്കുന്നു. നീറ്റ് പരീക്ഷ മാറ്റിവെക്കണം. എല്ലാവർക്കും തുല്യമായ പരിഗണന ലഭിക്കണം' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
മറ്റു പരീക്ഷകളും ആ ദിവസം നടക്കുന്നതിനാൽ നീറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. പരീക്ഷ നടപടികളിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ല. അത് മാറ്റിവെക്കാൻ നിർദേശിക്കുന്നത് ശരിയുമല്ല -ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
16 ലക്ഷം കുട്ടികളാണ് നീറ്റ് എഴുതുന്നത്. വളരെ വിപുലമായ പരീക്ഷയാണിത്. കുറച്ചുപേരുടെ ഹരജി പരിഗണിച്ച് അത് മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു.
വിവിധ പരീക്ഷകൾ ഒരേസമയം എഴുതേണ്ടിവരുേമ്പാൾ വിദ്യാർഥികൾ മുൻഗണന നിശ്ചയിക്കണം. എല്ലാവരെയും തൃപ്തിപ്പെടുത്തി പരീക്ഷ തീയതി തീരുമാനിക്കാവുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ല.
ഹരജിക്കാർക്ക് വേണമെങ്കിൽ നിവേദനവുമായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. 25,000 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷക്കോ ഇംപ്രൂവ്മെൻറ് പരീക്ഷക്കോ നീറ്റ് പരീക്ഷ ദിവസം ഹാജരാകുന്നുണ്ടെന്ന് കുട്ടികൾക്കുവേണ്ടി ഹാജരായ അഡ്വ. ശുെഎബ് ആലം വാദിച്ചപ്പോൾ, അത് ഏകദേശം ഒരു ശതമാനത്തിനടുത്തു മാത്രമേ വരൂവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.