തൃണമൂലിന്​ വീണ്ടും തിരിച്ചടി; മുൻ റെയിൽവേ മന്ത്രി ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ എം.പിയുമായിരുന്ന ദിനേഷ്​ ത്രിവേദി ബി.ജെ.പിയിൽ ചേർന്നു. ഫെബ്രുവരിയിൽ രാജ്യസഭാംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി പിയൂഷ്​ ഗോയൽ, പാർട്ടി വക്​താവ്​ സാംബിത്​ പാത്ര എന്നിവരുടെ സാന്നിധ്യത്തിലാണ്​ അദ്ദേഹം ബി.ജെ.പിയിലെത്തിയത്​.

ദിനേഷ്​ ത്രിവേദിയെ സ്വാഗതം ചെയ്യുന്നു. ഇത്രയും കാലം ഒരു നല്ല വ്യക്​തി മോശം പാർട്ടിയിലായിരുന്നു. ഇപ്പോഴാണ്​ അദ്ദേഹം ശരിയായ സ്ഥലത്തെത്തിയതെന്ന്​ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു.

താൻ കാത്തിരുന്ന സുവർണാവസരമാണ്​ വന്നെത്തിയിരിക്കുന്നതെന്ന്​ ബി.ജെ.പിയിൽ ചേർന്നുകൊണ്ട്​ ത്രിവേദി പറഞ്ഞു. ബംഗാളിൽ അക്രമവും അഴിമതിയുമാണ്​ തൃണമൂൽ സർക്കാറിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്​. ഇത്​ പശ്​ചിമബംഗാളിനെ ഇരുണ്ട യുഗത്തിലേക്ക്​ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "Golden Moment": Former Trinamool MP Dinesh Trivedi Joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.