ന്യൂഡൽഹി: 1993 ലെ മുംബൈ സ്ഫോടന പരമ്പരയിൽ കുറ്റക്കാരനായി കണ്ട് തൂക്കിക്കൊന്ന യാക്കൂബ് മേമന് വേണ്ടി വാദിച്ചയാളാണ് പ്രതിപക്ഷത്തിെൻറ ഉപരാഷ്ട്രപതി സ്ഥാനാർഥി ഗോപാൽ കൃഷ്ണ ഗാന്ധിയെന്ന് ശിവസേനയുടെ രാജ്യ സഭാ എം.പി സഞ്ജയ് റാവത്ത്.
‘മാഡംജി നിങ്ങൾ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്ത ഗോപാൽ കൃഷ്ണ ഗാന്ധി, വധശിക്ഷയിൽ നിന്നും യാക്കൂബ് മേമനെ രക്ഷിക്കാൻ ശ്രമിച്ചയാളാണ്’ എന്നാണ് സഞ്ജയ് റാവത്ത് സോണിയയോട് പറഞ്ഞത്.
വധശിക്ഷ ഇളവ് ആവശ്യപ്പെട്ട് യാക്കൂബ് മേമൻ രാഷ്പ്രതിക്ക് നൽകിയ ദയാഹർജി 2015ൽ തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാണ് ബംഗാൾ ഗവർണറായിരുന്ന ഗോപാൽ കൃഷ്ണ ഗാന്ധി പ്രണബ് മുഖർജിയോട് ആവശ്യപ്പെട്ടിരുന്നത്.
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം വധശിക്ഷക്കെതിരായിരുന്നുവെന്നും അദ്ദേഹത്തിനോടുള്ള ആദരവായിെട്ടങ്കിലും ദയാഹർജി തള്ളിയത് പനഃപരിശോധിക്കണമെന്നുമായിരുന്നു ഗോപാൽകൃഷ്ണ ഗാന്ധി ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.