ഗോപിനാഥന്‍ അച്ചംകുളങ്ങര വീണ്ടും യു.എന്‍. പരിശോധന സമിതിയില്‍

ന്യൂയോര്‍ക്: മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഗോപിനാഥന്‍ അച്ചംകുളങ്ങര വീണ്ടും ഐക്യരാഷ്ട്രസഭ സംയുക്ത പരിശോധന യൂനിറ്റ് അംഗമായി നിയമിതനായി. യു.എന്നിന്‍െറ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും നിരീക്ഷിക്കാനും അധികാരമുള്ള ഏക സ്വതന്ത്ര ഏജന്‍സിയാണ് ജോയന്‍റ് ഇന്‍സ്പെക്ഷന്‍ യൂനിറ്റ്.

2018 ജനുവരി  ഒന്നു മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. ഇന്ത്യയുടെ നാമനിര്‍ദേശം ഏഷ്യ-പസഫിക് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. 2013ലാണ് ഇതിന് മുമ്പ് യു.എന്നില്‍ ഗോപിനാഥന്‍ നിയമിതനായത്. യൂനിറ്റിന്‍െറ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹത്തിന്‍െറ കാലാവധി ഈ വര്‍ഷം തീരാനിരിക്കെയാണ് പുനര്‍നിയമനം. 2009 മുതല്‍ 2011 വരെ യു.എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.
 

Tags:    
News Summary - gopinathan achankual;angara un committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.