യു.പി പൊലീസ്​ മർദിച്ചുകൊന്ന ​യോഗി ആരാധകന്‍റെ ഭാര്യക്ക്​ ജോലിയും 10 ലക്ഷം രൂപയും നഷ്​ടപരിഹാരം

ഗോരഖ്പൂർ: യു.പി പൊലീസ്​ മർദിച്ചു​െകാന്ന മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥി​ന്‍റെ ആരാധകന്‍റെ കുടുംബത്തിന്​ സംസ്​ഥാന സർക്കാർ നഷ്​ടപരിഹാരം പ്രഖ്യാപിച്ചു.

കടുത്ത യോഗി ആരാധകനായ മനീഷ് ഗുപ്തയാണ്​ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മനീഷിന്‍റെ ഭാര്യ മീനാക്ഷി ഗുപ്തക്ക്​ സർക്കാർ ജോലിയും മകന്‍റെ വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപയുമാണ്​ നഷ്ടപരിഹാരം നൽകുക. മീനാക്ഷിയെ സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്​ ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കാൺപൂർ സ്വദേശിയായ മനീഷ് ഗുപ്ത കൊല്ലപ്പെട്ടത്. രണ്ട്​ സുഹൃത്തുക്കളോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത്​ താമസിക്കുകയായിരുന്നു റിയൽ എസ്​റ്റേറ്റ്​ ഇടപാടുകാരനായ അദ്ദേഹം. അവിടെ റെയ്​ഡിനെത്തിയ പൊലീസ്​ ഭർത്താവിനെ തോക്കിന്‍റെ പാത്തികൊണ്ട്​ അടിച്ചുകൊന്നുവെന്നാണ്​ മീനാക്ഷിയുടെ ആരോപണം.

അതിനിടെ, കേസിൽനിന്ന്​ പിന്തിരിപ്പിക്കാൻ കുടുംബത്തിനുമേൽ മുതിർന്ന പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്​ഥർ സമ്മർദം ചെലുത്തുന്ന വിഡിയോ വിവാദമായി. ജില്ല മജിസ്​ട്രേറ്റ്​ വിജയ്​ കിരൺ ആനന്ദിനെയും പൊലീസ്​ മേധാവി വിപിൻ താഡയുമാണ്​ കേസ്​ പിൻവലിക്കാൻ ആവശ്യപ്പെടുന്നത്​. കുടുംബാംഗങ്ങളിലൊരാളാണ്​ വിഡിയോ പകർത്തിയതെന്നാണ്​ വിവരം. രാജ്യസഭ എം.പിയും ആം ആദ്​മി പാർട്ടി നേതാവുമായ സഞ്​ജയ്​ സിങ്ങാണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​.

മനീഷിന്‍റെ മരണത്തിൽ കേസുമായി മുന്നോട്ടുപോകുകയാണെങ്കിൽ വർഷങ്ങൾ എടു​ക്കുമെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ കുടുംബാംഗങ്ങളോട്​ പറയുന്നത്​ വിഡിയോയിൽ കേൾക്കാം. 'ഒരു ജ്യേഷ്​ഠനെ​േപ്പാലെ ഞാൻ നിങ്ങളോട്​ അഭ്യർഥിക്കുന്നു. കോടതി കേസാണെങ്കിൽ വർഷങ്ങളോളമെടുക്കും' -വിജയ്​ കിരൺ ആനന്ദ്​ പറയുന്നു. തുടർന്ന്​ ചർച്ചയിൽ പൊലീസ്​ മേധാവി ഇട​െപ്പടുന്നുണ്ട്​. 'അവർക്ക്​ (പൊലീസുകാർക്ക്​) മുൻവൈരാഗ്യം ഉണ്ടായിരുന്നില്ല. അവർ യൂണിഫോമിലാണ്​ അവിടെയെത്തിയത്​. അതിനാലാണ്​ ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നതും. നിങ്ങൾ അവരെ സസ്​പെൻഡ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ടു. അത്​ ഞാൻ ചെയ്​തുനൽകി. അവർക്ക്​ ക്ലീൻചിറ്റ്​ ലഭിക്കുന്നതുവരെ അവർക്കെതിരായ നടപടി പിൻവലിക്കില്ല' -വിപിൻ താഡ പറയുന്നത്​ വിഡിയോയിൽ കാണാം. തുടർന്ന്​ വിഡിയോ ചിത്രീകരിക്കുന്ന യുവാക്കളോട്​ അവ നിർത്താൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്​.

യു.പി കാൺപൂർ സ്വദേശിയായ മനീഷ്​ മുറിയിൽ തെന്നിവീണ്​ കൊല്ല​െപ്പടുകയായിരുന്നുവെന്നാണ്​ പൊലീസിന്‍റെ വാദം. മനീഷും രണ്ടു സുഹൃത്തുക്കളും ​പൊലീസ്​ പരിശോധന നടക്കു​േമ്പാൾ ഹോട്ടൽ മുറിയിലുണ്ടായിരുന്നു. ബിസിനസ്​ പങ്കാളികളായ മൂവരും ഒരു സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നുവെന്ന്​ പറയുന്നു.

'മുറിയിൽ മൂന്നുപേരും കിടന്നുറങ്ങവേ രാത്രി 12.30ക്കാണ്​ പൊലീസ്​ മുറിയിലെത്തുന്നത്​. വാതിൽ തുറന്നതോടെ ഏഴോളം പൊലീസുകാർ റൂം ബോയ്​ക്കൊപ്പം മുറിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന്​ തിരിച്ചറിയൽ രേഖ ചോദിച്ചു. എന്‍റെ കൈയിലു​ള്ള രേഖകൾ കാണിച്ചതോടെ അവർ മനീഷിനെ വിളിച്ചുണർത്തി. അദ്ദേഹം അർധരാത്രിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ സൃഷ്​ടിക്കുന്നത്​ എന്തിനാണെന്ന്​ പൊലീസിനോട്​ ചോദിച്ചു. ഇതോടെ പൊലീസുകാർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു' -ഹോട്ടൽ മുറിയിൽ മനീഷിനൊപ്പമുണ്ടായിരുന്ന ഹർവീർ സിങ്​ പറയുന്നു.

പൊലീസുകാർ മദ്യപിച്ചിരുന്നു. അതിൽ ഒരു പൊലീസുകാരൻ എന്നെ മർദിച്ചു. ചിലരുടെ കൈവശം തോക്കുണ്ടായിരുന്നു. എന്നെ പിന്നീട്​ പൊലീസുകാർ പുറത്തേക്ക്​ കൊണ്ടുവന്നു. നിമിഷങ്ങൾക്കം മനീഷിനെ പൊലീസുകാർ വലിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങളാണ്​ കണ്ടത്​. അദ്ദേഹത്തിന്‍റെ മുഖത്ത്​ രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു -ഹർവീർ സിങ്​ കൂട്ടിച്ചേർത്തു.

അതേസമയം, സംശയകരമായ രീതിയിൽ മൂന്നുപേർ സിറ്റിയിൽ മുറിയെടുത്ത്​ താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ്​ പരിശോധന നടത്തിയതെന്നും മനീഷ്​ മുറിയിൽ കാൽതെന്നി വീണ്​ മരിക്കുകയുമായിരുന്നുവെന്നാണ്​ പൊലീസിന്‍റെ വാദം. സംഭവത്തിൽ ​കുറ്റക്കാ​െ​രന്നു തെളിഞ്ഞാൽ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ യോഗി ആദിത്യനാഥ്​ പറഞ്ഞു.

Tags:    
News Summary - Gorakhpur raid death: CM Yogi Adityanath meets family, wife gets job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.