ഏക സിവിൽ കോഡ്: ക്രിസ്ത്യാനികളെയും ഗോത്രവർഗത്തെയും ഒഴിവാക്കുമെന്ന് അമിത്ഷാ ഉറപ്പ് നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: ക്രിസ്ത്യാനികളെയും ചില ഗിരിവർഗ മേഖലകളെയും നിർദിഷ്ട ഏക സിവിൽ കോഡിൽനിന്ന് ഒഴിവാക്കുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുതന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ. നാഗാലാൻഡ് ​പ്രതിനിധി സംഘവുമായുള്ള ചർച്ചയിൽ അമിത് ഷാ ഇങ്ങനെ പറഞ്ഞതായാണ് നെയ്ഫ്യൂ റിയോ വ്യക്തമാക്കിയത്.

ഏക സിവിൽ കോഡ് വരുന്നത് കാര്യമായ ക്രിസ്ത്യൻ സാന്നിധ്യമുള്ള നാഗാലാൻഡിനെ സാരമായി ബാധിക്കുമെന്ന് പ്രതിനിധിസംഘം ആശങ്കപ്പെട്ടപ്പോഴാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന കാര്യം പ്രതിനിധികൾ വ്യക്തമാക്കി.

നാഗാ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെയുള്ള പരിഹാരം വേണമെന്ന് 12 അംഗ പ്രതിനിധികൾ അഭ്യർഥിച്ചു. ഇത് അകാരണമായി നീളുകയാണ്. ഫ്രോണ്ടിയർ നാഗ ടെറിട്ടറി എന്ന പേരിൽ സ്വയംഭരണ കൗൺസിൽ രൂപവത്കരിക്കാനുള്ള കേന്ദ്ര നിർദേശം സംഘം അമിത് ഷായുമായി ചർച്ച ചെയ്തു. ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി.

ഏക സിവിൽ കോഡ് വിഷയത്തിൽ ആ​ദി​വാ​സി-​ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​യ​ർ​ന്ന എ​തി​ർ​പ്പ് കേന്ദ്ര​ സ​ർ​ക്കാ​റി​നെ ഊ​രാ​ക്കു​ടു​ക്കി​ലാ​ക്കിയിരിക്കുകയാണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളൊ​ന്നാ​കെ കോഡിന് എ​തി​രാണ്. ഏ​റ്റ​വു​മാ​ദ്യം സി​വി​ൽ കോ​ഡ്​ ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ആ​ദി​വാ​സി-​ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ അ​നു​ന​യി​പ്പി​ക്കാ​നോ സി​വി​ൽ കോ​ഡി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്താ​നോ ഉ​ള്ള ശ്ര​മം ബി.​ജെ.​പി​ തുടങ്ങിയിട്ടുണ്ട്. മു​സ്​​ലിം​ക​ൾ​ക്കു പു​റ​മെ സി​ഖ്, ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളും സി​വി​ൽ കോ​ഡി​നെ​തി​രാ​ണ്.

Tags:    
News Summary - Got assurance tribals, Christians may get UCC exemption: Nagaland CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.