ന്യൂഡൽഹി: പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. രാജീവ് കുമാർ നിതി ആയോഗ് വൈസ് ചെയർമാനായി നിയമിക്കെപ്പട്ടു. അരവിന്ദ് പനഗരിയ അഞ്ചുദിവസം മുമ്പ് രാജിവെച്ച ഒഴിവിലാണ് നിയമനം. നിതി ആയോഗ് അംഗമായി പ്രമുഖ ശിശുരോഗ വിദഗ്ധനും എയിംസിലെ ഡോക്ടറുമായ വിനോദ് േപാളിനെയും നിയമിച്ചു. ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്.
സാമ്പത്തിക ശാസ്ത്രത്തിൽ ഒാക്സ്ഫഡ് സർവകലാശാലയിൽനിന്ന് ഡി.ഫിലും ലഖ്നോ സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. രാജീവ് കുമാർ, സെൻറർ ഫോർ പോളിസി റിസർച്ചിലെ (സി.പി.ആർ) മുതിർന്ന അംഗമാണ്. നേരത്തേ എഫ്.െഎ.സി.സി.െഎ സെക്രട്ടറി ജനറലായിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച് ഒാൺ ഇൻറർനാഷനൽ ഇക്കണോമിക് റിലേഷൻസ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടിവ് എന്നീ പദവികളും വഹിച്ചു.
2006 മുതൽ 2008 വരെ ദേശീയ സുരക്ഷ ഉപദേശക സമിതി അംഗമായിരുന്നു. ഏഷ്യൻ വികസന ബാങ്കിലും കേന്ദ്ര വ്യവസായ, ധന മന്ത്രാലയങ്ങളിലും ഉയർന്ന പദവികളിലുണ്ടായിരുന്നു. സൗദിയിലെ റിയാദിൽ കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച് സെൻറർ ഉൾപ്പെടെ നിരവധി അന്തർദേശീയ സ്ഥാപനങ്ങളിലും സംഘടനകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.