ന്യൂഡല്‍ഹി: ഭിക്ഷാടനം കുറ്റകരമല്ലാതാക്കാനും യാചകര്‍ക്കും വീടില്ലാത്തവര്‍ക്കും മറ്റും മാന്യമായ ജീവിതം ഉറപ്പുവരുത്താനും വഴിയൊരുക്കുന്ന ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി. 1959ലെ ഭിക്ഷാടന നിരോധ നിയമപ്രകാരം ഭിക്ഷാടനം കുറ്റകരമാണ്. ഭിക്ഷ യാചിക്കുന്ന ഒരാളെ വിചാരണപോലും കൂടാതെ ഷെല്‍റ്റര്‍ ഹോമിലേക്കോ ജയിലിലേക്കോ അയക്കാം.
എന്നാല്‍, പുതിയ ബില്ലില്‍ പുനരധിവസിക്കപ്പെട്ടയാളെ ഒരു സാമൂഹികപ്രശ്നമായാണ് സമീപിക്കുന്നത്. സാമൂഹികമോ സാമ്പത്തികമോ ആയ അധ$സ്ഥിതാവസ്ഥ മൂലമാണ് സംരക്ഷണം വേണ്ടിവരുന്നതെന്നും സംരക്ഷണത്തില്‍ കഴിയുന്നയാള്‍ എന്നതില്‍ വീടില്ലാത്തവര്‍, യാചകര്‍, ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ളവര്‍, വയോധികര്‍, രോഗികള്‍ തുടങ്ങിയവരുള്‍പ്പെടുമെന്നും ബില്ലില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.