ന്യൂഡൽഹി: കേന്ദ്ര സർക്കാർ നേരിടുന്ന പണഞെരുക്കം വിളിച്ചറിയിച്ച് എ യർ ഇന്ത്യ വീണ്ടും വിൽപനക്ക് വെച്ചു. ഈ പൊതുമേഖല വിമാനക്കമ്പനി സമ് പൂർണമായി ഏറ്റെടുക്കാൻ താൽപര്യമുള്ളവരിൽനിന്ന് അടുത്ത മാസം 17ന കം താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. 2018ലെ ഓഹരി വിൽപന ശ്രമം പാള ിയ പശ്ചാത്തലം മുൻനിർത്തി കടബാധ്യതയിൽ വലിയൊരു പങ്ക് മാറ്റിനിർത്തിയാണ് പുതിയ ലേലം.
എയർ ഇന്ത്യയുടെ കണക്കു പുസ്തകത്തിൽ മൊത്തം സാമ്പത്തിക ബാധ്യത 62,000 കോടി രൂപയാണ്. എന്നാൽ, എയർ ഇന്ത്യ വാങ്ങുന്ന സ്വകാര്യ കമ്പനി ഏറ്റെടുക്കേണ്ടി വരുന്ന സാമ്പത്തിക ബാധ്യത 23,286 കോടി രൂപയായി കുറച്ചിട്ടുണ്ട്. നേരത്തെ 76 ശതമാനം ഓഹരികളുടെ വിൽപനയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ, ഇത്തവണ 100 ശതമാനവും വിൽക്കും. മാനേജ്മെൻറ് നിയന്ത്രണം പൂർണമായി സ്വകാര്യ കമ്പനിക്ക്.
2018ൽ വിൽക്കാൻ വെച്ചപ്പോൾ ആരും താൽപര്യം പ്രകടിപ്പിച്ച് വന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിൽപന പാക്കേജ് പുനഃക്രമീകരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ 100 ശതമാനം ഓഹരികൾ, എ.ഐ.എസ്.എ.ടി.എസിെൻറ പകുതി ഓഹരികൾ എന്നിവയും വിൽക്കും. സിങ്കപ്പൂർ എയർലൈൻസുമായി ചേർന്ന് ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾക്ക് തുടങ്ങിയ സ്ഥാപനത്തിൽ എയർ ഇന്ത്യക്കുള്ള മുഴുവൻ ഓഹരികളും വിൽക്കും.
എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ്, എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവിസസ്, എയർലെൻ അലൈഡ് സർവിസസ്, ഹോട്ടൽ കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവയെ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് കമ്പനിയാക്കി മാറ്റും. അതിലേക്കാണ് സാമ്പത്തിക ബാധ്യതയിൽ ഒരു പങ്ക് സർക്കാർ കൈമാറുന്നത്. കഴിഞ്ഞ നവംബർ ഒന്നിലെ കണക്കുപ്രകാരം എയർ ഇന്ത്യയിൽ സ്ഥിരം തൊഴിലാളികളടക്കം 16,077 ജീവനക്കാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.