ന്യൂഡൽഹി: അമ്പതുകോടി രൂപക്കു മുകളിൽ വായ്പ ഇടപാട് നടത്തുന്നതിന് പാസ്പോർട്ട് നിർബന്ധമാക്കുന്നു. വൻതുക വായ്പ എടുക്കുന്നവർ പാസ്പോർട്ട് വിശദാംശങ്ങൾ ബാങ്കിന് കൈമാറണമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിെൻറ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി.
ബാങ്കിൽ നിന്നും വൻതുക വായ്പയായി തട്ടിയെടുത്ത് രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണിത്. നിലവിൽ 50 കോടി രൂപക്കു മുകളിൽ വായ്പയുള്ള വ്യക്തികളിൽ നിന്നും 45 ദിവസത്തിനകം പാസ്പോർട്ട് വിശദാംശങ്ങൾ ശേഖരിക്കാനും നിർദേശമുണ്ട്. പാസ്പോർട്ട് വിശദംശങ്ങൾ കൈമാറാത്ത പക്ഷം ബാങ്ക് അധികൃതർക്ക് നടപടിയെടുക്കാവുന്നതാണെന്നും സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു.
നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, ജതിൻ മേത്ത തുടങ്ങിയവർ ബാങ്കുകളിൽ നിന്ന് വൻ തുക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുകയാണുണ്ടായത്. ഇവരെ ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ അന്വേഷണ ഏജനസിക്കോ സർക്കാറിനോ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.