കൊൽക്കത്ത: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് റിസർവ് ബാങ്ക് പിടിച്ചെടുക്കാൻ മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾ വൻ വിപത്ത് വിളിച്ചുവരുത്തുമെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. റിസർവ് ബാങ്ക് ഡയറക്ടർ ബോർഡിൽ സ്വന്തക്കാരെ കുത്തിനിറച്ച് നവംബർ 19ന് നടക്കുന്ന യോഗത്തിൽ സ്വന്തം താൽപര്യങ്ങൾ നേടിയെടുക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത് -വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ധനകമ്മി ഉണ്ടാക്കിയ പ്രതിസന്ധിക്കു മുന്നിൽ പകച്ചുനിൽക്കുന്ന സർക്കാർ, തെരെഞ്ഞടുപ്പ് കാലത്ത് പദ്ധതികൾക്കായി പണം കണ്ടെത്താനുള്ള നെേട്ടാട്ടത്തിലാണ്. ആർ.ബി.െഎയുടെ കരുതൽ ധനത്തിൽനിന്ന് ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടൽ അതിനു വഴങ്ങിയിട്ടില്ല.
ഇൗ സാഹചര്യത്തിൽ 1934ലെ ആർ.ബി.െഎ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് സർക്കാർ അക്കൗണ്ടിലേക്ക് പണം മാറ്റാൻ ഉത്തരവിറക്കാനാണ് ശ്രമം നടക്കുന്നതെന്ന് ചിദംബരം പറഞ്ഞു. സർക്കാർ ആവശ്യം തള്ളിയാലും റിസർവ് ബാങ്ക് ഗവർണർ രാജിവെച്ചാലും പ്രത്യാഘാതം വലുതായിരിക്കും -അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.