ഹൈദരാബാദ്: സർക്കാർ അടിയന്തര നടപടിൾ സ്വീകരിച്ചാൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാവുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ സി. രംഗരാജൻ. നിലവിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ മോശം അവസ്ഥയിലാണ്. രണ്ട് ത്രൈമാസ വളർച്ചനിരക്ക് 5.7 ശതമാനമാണ്. ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകൾ പരിഹരിക്കുകയും പുതിയ നോട്ടുകൾ എത്തിക്കുന്നതിലൂടെ നോട്ട് അസാധുവാക്കൽ നടപടിയിലൂടെയുണ്ടായ പ്രതിസന്ധി ലഘൂകരിക്കുകയും ചെയ്താൽ സമ്പദ്രംഗം മെച്ചപ്പെടും. എന്നാൽ, ഇതൊക്കെ വേഗത്തിൽ നടപ്പായെങ്കിലേ ഫലമുണ്ടാകൂ.
മൂന്നാം പാദത്തിൽ വളർച്ച ഏഴുശതമാനത്തിലും വാർഷിക വളർച്ച 6.5 ശതമാനത്തിലുമെത്തിക്കാൻ സാധിക്കണം. കുത്തകകളുടെ നിക്ഷേപം സുഗമമായി എത്തിക്കുകയും ബാങ്കുകൾ റീകാപിറ്റലൈസ് ചെയ്യുകയും ആദായകരമായ പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്യുന്നത് മേഖലക്ക് ഉണർവുണ്ടാക്കുമെന്ന് അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.