ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഗവർണർ ഭരണഘടനാപരമായ കർത്തവ്യം നിറവേറ്റാതെ അമിത് ഷാക്ക് വേണ്ടി പ്രവർത്തിച്ചുവെന ്ന് കോൺഗ്രസ്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭരണഘടന അട്ടിമറിക്കപ്പെട്ടുവെന്നും ഗവർണർ ഭഗത് സിങ് കോശിയാരി ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സ ുർജെ വാലെ വിമർശിച്ചു. നിയമവിരുദ്ധമായാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി രൂപീകരിച്ചതെന്നും സുർജേവാല വാർത്താസമ്മേളനത ്തിൽ ആരോപിച്ചു.
നാടകീയവുമായ നീക്കത്തിലൂടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ പത്ത് ചോദ്യങ്ങൾ കോൺഗ്രസ് ഉന്നയിച്ചു.
അജിത് പവാറിേൻറത് അവസരവാദ നടപടിയാണ്. ജയിലിലേക്ക് പോകേണ്ടിവരുമായിരുന്ന അജിത് പവാറിനെ ബി.ജെ.പി മന്ത്രിമന്ദിരത്തിലേക്ക് അയച്ചതെന്നും സുര്‍ജെവാല ആരോപിച്ചു.
ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ബി.ജെ.പിയും അജിത് പവാറും സമർപ്പിച്ച രേഖകളിലെ ഒപ്പുകൾ പോലും ഒത്തുനോക്കാതെയെന്ന് കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലും വിമര്‍ശിച്ചു. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഇരുണ്ട ദിവസമാണ് ഇതെന്നും ഭരണഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടെന്നും പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.