ബംഗളൂരു: കൊലപാതക കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിനെതിരെ ഗൗരി ലങ്കേഷ ിെൻറയും ഗോവിന്ദ് പൻസാരെയുടെയും കുടുംബാംഗങ്ങൾ രംഗത്ത്. തീവ്ര ഹിന്ദുത്വ വിഭാഗങ്ങ ളുടെ തോക്കിനിരയായ പുരോഗമനവാദിയായ മഹാരാഷ്ട്രയിലെ ഗോവിന്ദ് പൻസാരെയുടെയും കർണാടകയിലെ മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറയും കേസ് സി.ബി.ഐക്ക് കൈമാറുന്നത് എതിർക്കുമെന്ന് കുടുംബാംഗങ്ങൾ ദേശീയ ഇംഗ്ലീഷ് ദിനപത്രത്തോട് വ്യക്തമാക്കി. പ്രഫ. എം.എം. കൽബുർഗി, നരേന്ദ്ര ദാഭോൽക്കർ, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങൾക്ക് സമാനതകളുേണ്ടായെന്ന് അന്വേഷിച്ച് ജനുവരി ആദ്യവാരം റിപ്പോർട്ട് നൽകാൻ ഡിസംബർ 11ന് സുപ്രീംകോടതി സി.ബി.ഐയോട് നിർദേശിച്ചിരുന്നു.
സമാനതയുണ്ടെന്ന് സി.ബി.ഐക്ക് ബോധ്യപ്പെട്ടാൽ വിശദാന്വേഷണം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിലവിലെ അന്വേഷണത്തിൽ അതൃപ്തിയറിയിച്ച് വെടിയേറ്റ് കൊല്ലപ്പെട്ട എം.എം. കൽബുർഗിയുടെ ഭാര്യ നൽകിയ ഹരജിയിലായിരുന്നു ഉത്തരവ്. ഈ ഹരജി വീണ്ടും സുപ്രീം കോടതി പരിഗണിക്കുമ്പോൾ കക്ഷിചേരുമെന്നും സി.ബി.ഐക്ക് കൈമാറാനുള്ള നീക്കത്തെ എതിർക്കുമെന്നും ഗൗരി ലങ്കേഷിെൻറ സഹോദരി കവിത ലങ്കേഷ് വ്യക്തമാക്കി. നാലു കൊലപാതക കേസുകളും സി.ബി.ഐയുടെ കൈയിലെത്തിയാൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന കണക്കൂകൂട്ടലിലാണ് പൻസാരെയുടെയും ഗൗരിയുടെയും കുടുംബാംഗങ്ങൽ എതിർപ്പുമായി രംഗത്തെത്തിയത്.
ഗൗരി ലങ്കേഷിെൻറതുൾപ്പെടെ നാലു കൊലപാതകങ്ങളിലെയും ഗൂഢാലോചന പുറത്തുകൊണ്ടുവന്നത് കർണാടക പൊലീസിെൻറ പ്രത്യേകാന്വേഷണ സംഘമാണ് (എസ്.ഐ.ടി). അതിനാൽ എസ്.ഐ.ടി തന്നെയാണ് തുടരന്വേഷണം നടത്തേണ്ടതെന്നും സി.ബി.ഐ അല്ലെന്നും അവർ പറഞ്ഞു. മഹാരാഷ്ട്ര എസ്.ഐ.ടി ആണ് ഗോവിന്ദ് പൻസാരെ കൊലപാതക കേസ് അന്വേഷിക്കുന്നത്. മഹാരാഷ്ട്ര എസ്.ഐ.ടിയുടെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും സി.ബി.ഐക്ക് കൈമാറേണ്ടെന്നും പൻസാരെയുടെ മരുമകൾ മേഘ പൻസാരെയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.