മുംബൈ: തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയെ തുറന്നുകാട്ടാന്‍ പൊതുപരിപാടി സംഘടിപ്പിക്കുന്നതിന് തടയിടാനാണ് സി.പി.ഐ നേതാവും യുക്തിവാദിയുമായ ഗോവിന്ദ പന്‍സാരെയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം. പന്‍സാരെ കൊലക്കേസില്‍ സനാതന്‍ സന്‍സ്ത അംഗം ഡോ. വീരേന്ദ്ര സിങ് താവ്ഡെക്ക് എതിരെ കൊലാപൂര്‍ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സനാതന്‍ സന്‍സ്തക്ക് പ്രചാരമുള്ള 140 പ്രദേശങ്ങളില്‍ ‘കര്‍ക്കരയെ കൊന്നതാര്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനായിരുന്നു പന്‍സാരെയുടെ നീക്കം. ഹിന്ദു രാഷ്ട്രവാദമുയര്‍ത്തുന്ന സനാതന്‍ സന്‍സ്തയുടെ കടുത്ത വിമര്‍ശകനായ പന്‍സാരെ 2007 മുതല്‍ സംഘടനയുടെ, നിര്‍മാര്‍ജനം ചെയ്യേണ്ട ‘പിശാചുക്കളുടെ’ പട്ടികയില്‍ ആയിരുന്നുവെന്നും ‘കര്‍ക്കരെയെ കൊന്നതാര്‘ എന്ന പരിപാടിക്ക് പദ്ധതിയിട്ടതോടെ വധം നടപ്പാക്കുകയായിരുന്നുവെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍: കഴിഞ്ഞവര്‍ഷം അറസ്റ്റിലായ സമീര്‍ ഗെയിക്വാദ്, ഡോ. വീരേന്ദ്ര സിങ് താവ്ഡെ, പിടികിട്ടാപ്പുള്ളികളായ സാരങ്ക് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരാണ് കൊലക്ക് പിന്നില്‍. താവ്ഡെയും ഗെയിക്വാദും കൊല ആസൂത്രണം ചെയ്തു. സാരങ്ക് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവര്‍ ഗൂഢാലോചന നടത്തി.
നവിമുംബൈയിലെ പന്‍വേലിലും കൊലാപൂരിലുമായാണ് ഗൂഢാലോചന നടന്നത്. താവ്ഡെയുടെ ബൈക്കാണ് കൊല നടത്താന്‍ ഉപയോഗിച്ചത്. ബൈക്കിലത്തെി കൊല നടത്തിയ സാരങ്ക് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരെ പന്‍സാരെക്കൊപ്പം വെടിയേറ്റ ഭാര്യ ഉമ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊലക്ക് ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ട് താവ്ഡെയും അകോല്‍ക്കറും പവാറും പരസ്പരം ഇടപെട്ടതിന് സാക്ഷി മൊഴിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.