മുംബൈ: മഹാരാഷ്ട്രയിലെ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ കൊലക്കേസില്‍ കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിയുന്നില്ലെന്ന് സംസ്ഥാന സി.ഐ.ഡി. അന്വേഷണം നിരീക്ഷിക്കുന്ന ബോംബെ ഹൈകോടതി മുമ്പാകെയാണ് സി.ഐ.ഡി ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര ദാഭോല്കര് കൊലക്കേസ് അന്വേഷിക്കുന്ന സി.ബി.ഐയും സമാനവിവരമാണ് ജസ്റ്റിസുമാരായ എസ്.സി. ധര്‍മാധികാരി, ഭാരതി ഡാങ്ക്രെ എന്നിവര്‍ മുമ്പാകെ അറിയിച്ചത്.
പ്രതികള്‍ മേല്‍വിലാസവും മൊബൈല്‍ അടക്കമുള്ള ആശയവിനിമയ ഉപാധികളും മാറ്റിയതും പ്രതികൂലമാകുന്നുവെന്നാണ് ഏജന്‍സികളുടെ വാദം. എന്നാൽ, ആധുനിക സാങ്കേതികവിദ്യകളും വിദഗ്ധരുടെ സഹായവും നേടി പ്രതികളെ കണ്ടുപിടിക്കുക തന്നെ ചെയ്യണമെന്ന് കോടതി പറഞ്ഞു. പ്രതികളെക്കാള്‍ സാമര്‍ഥ്യം ഉദ്യോഗസ്ഥര്‍ കാണിക്കണമെന്ന് പറഞ്ഞ കോടതി പണമില്ലാത്തതിെൻറ പേരില്‍ ആധുനികവിദ്യകള്‍ നേടാതിരിക്കരുതെന്ന് നിര്‍ദേശിച്ചു.
അത്തരം ഘട്ടത്തില്‍ തങ്ങളെ അറിയിച്ചാല്‍ മതിയെന്നും ആവശ്യമായ ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. ഇരു ഏജന്‍സികളും അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമർപ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിന് സമർപ്പിക്കാനും നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.