ചണ്ഡിഗഡ്: ഫസ്റ്റ് ഡോസ് വാക്സിനെങ്കിലും എടുക്കാത്ത സർക്കാർ ജോലിക്കാർ നിർബന്ധമായും അവധിയിൽ പ്രവേശിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയാത്തവരൊഴിച്ച് സെപ്തംബർ 15നകം ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാത്ത ജീവനക്കാർ അവധിയിൽ പോകണമെന്നാണ് നിർദേശം.
കോവിഡ് ബാധയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് പഞ്ചാബ് സർക്കാറിന്‍റെ നടപടി. മാത്രമല്ല, വാക്സിനെടുക്കാത്തവരുടെ മടിക്ക് വാക്സിനെടുത്തവർ വില കൊടുക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് ആഴ്ച മുൻപ് വാക്സിനെടുത്ത സ്കൂൾ ജീവനക്കാർക്ക് ജോലിയിൽ തുടരാം. സംസ്ഥാനത്തെ 57 ശതമാനം പേരും ഒന്നാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഷോപ്പ് ജീവനക്കാരും അധ്യാപകരും ചെറിയ കുട്ടികളുടെ മാതാപിതാക്കളും നിർബന്ധമായും വാക്സിനെടുക്കണമെന്നും അമരീന്ദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.