കോവിഡ് കേസുകൾ വർധിക്കുന്നു; അഞ്ച് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ഇടവേളക്ക് ശേഷം രണ്ടായിരം പിന്നിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ കേന്ദ്രം വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. രോഗ ബാധയില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയ നാല് സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് പുറമെ, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം സംസ്ഥാനങ്ങളോടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മാസ്ക് ഉപയോഗം വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. 

രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജീനോം സീക്വന്‍സിങ് തീവ്രമാക്കാനും ആശുപത്രികളിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങൾ, ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ എന്നിവ നിരീക്ഷിക്കാനുമാണ് ജാഗ്രതാ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ സാഹചര്യത്തെക്കുറിച്ച് കര്‍ശനമായ ജാഗ്രത പാലിക്കാനും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു. 

Tags:    
News Summary - Govt flags Covid spike in Delhi, 3 states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.