സ്കാൻ ചെയ്യാനെത്തിയ 24കാരിയെ പീഡിപ്പിച്ച സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു

ചെന്നൈ: പരിശോധനക്കെത്തിയ 24കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവര്‍ത്തിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാന്‍ ഒരു ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ചയാണ് ആശുപത്രിക്ക് സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി സ്കാന്‍ ചെയ്യാനായാണ് റേഡിയോളജിസ്റ്റായ ഡോക്ടറുടെ അടുത്ത് എത്തിയത്. അമ്മയെയും നഴ്സിനെയും സ്കാനിങ് മുറിക്ക് പുറത്തുനിർത്തിയാണ് ഡോക്ടർ യുവതിയെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. അന്ന് തന്നെ മാതാവ് ആശുപത്രി അധികാരികൾക്ക് ‍ഇതു സംബന്ധിച്ച് പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ, ഡോ. ചക്രവർത്തിക്കെതിരായ ആരോപണം അന്വേഷിക്കാൻ ഒരു ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഡോക്ടർ അപമര്യാദയായി പെരുമാറി എന്നാണ് കമ്മിറ്റി നൽകിയ പ്രാഥമിക റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. 

Tags:    
News Summary - Govt hospital doctor suspended after patient alleges sexual harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.